തിരുനെല്ലി: കടുവ വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്ന സംഭവത്തില്‍ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് തോന്നുംപോലെയെന്ന് ആരോപണം. സംഭവം നടന്നാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ വരുന്നവര്‍ക്കുവരെ കൈക്കൂലി നല്‍കി തൃപ്തിപ്പെടുത്തേണ്ട അവസ്ഥയാണ്. 2015ല്‍ 11 കുടുംബങ്ങളുടെ പശുക്കളെ കടുവ കടിച്ചുകൊന്ന സംഭവത്തില്‍ 75,000 മുതല്‍ 50,000 രൂപ വരെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നല്‍കിയിട്ടുണ്ട്. ഒരു വയസ്സ് തികയാത്ത കാളക്കുപോലും 25,000 രൂപ നല്‍കിയിട്ടുണ്ട്. എന്നാല്‍, 2015ല്‍ അരണപ്പാറ ചിന്നമ്മയുടെ രണ്ടുലിറ്റര്‍ കറവയുള്ള നാലു കുഞ്ഞുങ്ങളെ പ്രസവിക്കുന്ന കോസിനത്തില്‍പ്പെട്ട ഒരാടിനെ പുലി കടിച്ചുകൊന്നതിനത്തെുടര്‍ന്ന് ഇവര്‍ക്ക് ഡോക്ടറെഴുതിയത് 8000 രൂപയാണ്. അതേസമയം, കാട്ടിക്കുളം 55ല്‍ സാധാരണ ആടിനെ പുലി കൊന്നപ്പോള്‍ കുടുംബത്തിന് ഡോക്ടറുടെ നിര്‍ദേശപ്രകാരം ലഭിച്ചത് 12,000 രൂപയാണ്. 2015ല്‍തന്നെ പശുവിനെ കടുവ കടിച്ചുകൊന്നതിനത്തെുടര്‍ന്ന് കുടുംബത്തിന് ലഭിച്ചത് 7500 രൂപ. തൊട്ടടുത്തദിവസം അപ്പപ്പാറ ആത്താറ്റുകുന്നിലെ 12 ലിറ്റര്‍ കറവയുള്ള ക്രോസ് ഇനത്തില്‍പ്പെട്ട പശുവിനെ കോളനി പരിസരത്തുവെച്ച് കടുവ കടിച്ചുകൊന്നിരുന്നു. ഇവര്‍ക്ക് 22,000 രൂപയാണ് ലഭിച്ചത്. പരാതിയുമായി കുടുംബങ്ങള്‍ വനം വകുപ്പിനെ സമീപിച്ചപ്പോള്‍ തങ്ങള്‍ക്ക് സ്വന്തമായി നഷ്ടപരിഹാരം അനുവദിക്കാന്‍ നിവൃത്തിയില്ളെന്നും ഡോക്ടറുടെ സാക്ഷ്യപത്രം പ്രകാരമാണ് തുക അനുവദിക്കുന്നതെന്നുമാണ് മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.