പുല്‍പള്ളി: കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്കന് ഗുരുതര പരിക്കേറ്റു. പുല്‍പള്ളി കോളറാട്ടുകുന്ന് കുറുക്കന്മൂല ഞാഞ്ഞിലത്ത് ഭാസ്കരനാണ് (54) പരിക്കേറ്റത്. പുല്‍പള്ളി ഗവ. ആശുപത്രിയിലെ പ്രഥമ ശുശ്രൂഷക്കുശേഷം ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ വീട്ടില്‍നിന്ന് കോളറാട്ടുകുന്നിലെ കടയിലേക്കുപോകവെ സമീപത്തെ വനത്തില്‍നിന്ന് എത്തിയ കൊമ്പന്‍ ഭാസ്കരനെ അടിച്ചുവീഴ്ത്തുകയായിരുന്നു. ഭാസ്കരന്‍െറയും വീട്ടുകാരുടെയും നിലവിളി കേട്ടത്തെിയ നാട്ടുകാര്‍ ആനയെ വിരട്ടിയോടിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷവും ഇതേസ്ഥലത്ത് കാട്ടാന ഒരാളെ ആക്രമിച്ച് പരിക്കേല്‍പിച്ചിരുന്നു. കോളറാട്ടുകുന്ന് മഠാപ്പറമ്പ്, കുറുക്കന്മൂല ഗ്രാമങ്ങളില്‍ കാട്ടാനശല്യം രൂക്ഷമാണ്. ആന പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ അധികൃതര്‍ വിമുഖത കാട്ടുകയാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.