സുല്‍ത്താന്‍ ബത്തേരി: ബത്തേരി താലൂക്ക് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഭരണസമിതിയംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജീവനക്കാരുടെ നിയമനമടക്കം മുഴുവന്‍ നടപടികളും സഹകരണ നിയമത്തിന്‍െറ മാനദണ്ഡമനുസരിച്ചും ജോ. രജിസ്ട്രാറുടെ അനുമതിയോടെയുമാണ് ചെയ്തിട്ടുള്ളത്. ഏത് അന്വേഷണത്തെയും ഭരണ സമിതി സ്വാഗതം ചെയ്യും. കരാര്‍ നിയമനം നടത്തിയ ശേഷം ജീവനക്കാരെ സ്ഥിരപ്പെടുത്തിയതില്‍ അഴിമതി നടന്നുവെന്ന ആരോപണം ശരിയല്ല. സഹകരണ വകുപ്പ് അനുവദിച്ച തസ്തികകളിലേക്ക് മാത്രമാണ് നിയമനം നടന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിശ്ചിത യോഗ്യതയുള്ള സെക്രട്ടറിയെ ബാങ്കില്‍ നിയമിച്ചിട്ടുണ്ട്. ബാങ്കിന്‍െറ ഹെഡ് ഓഫിസ് നവീകരണത്തെ ചൊല്ലിയുള്ള വിവാദവും അടിസ്ഥാനരഹിതമാണ്. സഹകരണ വകുപ്പിന്‍െറ ഉത്തരവ് പ്രകാരമാണ് നടപടി സ്വീകരിച്ചത്. ബാങ്ക് പ്രസിഡന്‍റ് കെ.പി. ഗോപിനാഥന്‍, വൈസ് പ്രസിഡന്‍റ് കെ.ആര്‍.ഭാസ്കരന്‍, ഡയറക്ടര്‍മാരായ വി.ടി. തോമസ്, അനീഷ് മാമ്പള്ളി, പുഷ്പ ചന്ദ്രന്‍, എന്‍.സി. കൃഷ്ണകുമാര്‍, സീന ബാബു, വി.എ. ആന്‍റണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.