ജനരക്ഷായാത്ര ഇന്ന് ജില്ലയില്‍

കല്‍പറ്റ: കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രക്ക് ജില്ലയില്‍ വെള്ളിയാഴ്ച സ്വീകരണം നല്‍കും. വര്‍ഗീയ ഫാഷിസത്തിനും മോദി സര്‍ക്കാറിന്‍െറ ജനദ്രോഹ നടപടികള്‍ക്കും അക്രമ രാഷ്ട്രീയത്തിനും സാമൂഹിക തിന്മകള്‍ക്കുമെതിരെയാണ് സുധീരന്‍െറ ജാഥ. ജനുവരി നാലിന് കാസര്‍കോട്ട് നിന്ന് തുടങ്ങിയ ജാഥക്ക് വെള്ളിയാഴ്ച ജില്ലയില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. രാവിലെ ഒമ്പതിന് മാനന്തവാടിയിലാണ് ജില്ലയിലെ പര്യടന പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. ബത്തേരിയില്‍ 11മണിക്കും കല്‍പറ്റയില്‍ ഉച്ചക്ക് രണ്ടിനും സ്വീകരണം നല്‍കും. ഒരോ സ്വീകരണ കേന്ദ്രങ്ങളിലും വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ യാത്രയെ പ്രവര്‍ത്തകര്‍ സ്വീകരിക്കും. സുധീരനു പുറമേ മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. മുരളീധരന്‍, മന്ത്രി പി.കെ. ജയലക്ഷ്മി, മറ്റ് മന്ത്രിമാര്‍, കെ.പി.സി.സി ഭാരവാഹികള്‍, എം.ഐ. ഷാനവാസ് എം.പി, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, മറ്റ് എം.എല്‍.എമാര്‍ തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.