മാനന്തവാടി: നീണ്ടകാലത്തെ മുറവിളികള്‍ക്കൊടുവില്‍ മാനന്തവാടി നഗരസഭയെയും തവിഞ്ഞാല്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഒഴക്കോടി ചെറുപുഴ പാലത്തിന്‍െറയും പേര്യ പനന്തറ പാലത്തിന്‍െറയും ശിലാസ്ഥാപനം ജനുവരി 31ന് നടക്കും. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് തറക്കല്ലിടല്‍ നിര്‍വഹിക്കും. പട്ടികവര്‍ഗ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അധ്യക്ഷത വഹിക്കും. ചെറുപുഴ പാലം നിര്‍മാണത്തിന് നാലുകോടി രൂപയും പനന്തറ പാലത്തിന് 3.60 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. ജനുവരി 16 വരെയാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. 18ന് ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിക്കും. വര്‍ഷങ്ങളായി ഇരുപാലങ്ങളും പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് വരികയായിരുന്നു. പാലങ്ങളുടെ ഡിസൈന്‍ രൂപകല്‍പന ചെയ്ത് ലഭിക്കാന്‍ വൈകിയതാണ് നിര്‍മാണ പ്രവൃത്തികള്‍ വൈകാന്‍ കാരണം. മഴക്കാലമായാല്‍ ഇരുപാലങ്ങളിലും വെള്ളം കയറുന്നതോടെ ദിവസങ്ങളോളം ഗതാഗത തടസ്സം പതിവാണ്. ഒഴക്കോടി, മക്കിക്കൊല്ലി, മുതിരേരി, കുളത്താട പ്രദേശങ്ങളിലുള്ളവര്‍ ഈ സമയം കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിച്ചാണ് മാനന്തവാടിയിലത്തെിയിരുന്നത്. 100 മീ. ദൂരം കടക്കുന്നതിന് കഴിയാതെ 12 കി.മീ. ദൂരം ചുറ്റേണ്ട സ്ഥിതിയിലായിരുന്നു. പനന്തറ പാലത്തില്‍ വെള്ളം കയറിയാല്‍ ആലാറ്റില്‍, ഇരുമനത്തൂര്‍ പ്രദേശത്തുകാര്‍ ഒറ്റപ്പെടുമായിരുന്നു. ദിവസങ്ങളോളം ബോട്ട് സര്‍വീസ് ഏര്‍പ്പെടുത്തിയാണ് പ്രദേശത്തുകാര്‍ പേര്യയിലും തലപ്പുഴ, മാനന്തവാടി എന്നിവിടങ്ങളിലും എത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.