കോയമ്പത്തൂര്‍: മേട്ടുപാളയത്ത് നാട്ടാനകളുടെ സുഖചികിത്സാ ക്യാമ്പ് തുടങ്ങി. മേട്ടുപാളയം നെല്ലിമല അടിവാരത്ത് തേക്കംപട്ടി ഭവാനി നദിക്കരയിലെ സെന്‍ട്രല്‍ വാട്ടര്‍ ബോര്‍ഡിന്‍െറ ആറ് ഏക്കര്‍ സ്ഥലത്ത് നടക്കുന്ന ക്യാമ്പില്‍ തമിഴ്നാട്ടിലെ ദേവസ്വം ക്ഷേത്രങ്ങളിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മഠങ്ങളിലും മറ്റുമുള്ള 32 ആനകളാണുള്ളത്. വ്യാഴാഴ്ച രാവിലെ ദേവസ്വം മന്ത്രി കാമരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമവികസന മന്ത്രി എസ്.പി. വേലുമണി, വനം മന്ത്രി എം.എസ്.എം. ആനന്ദ്, ജില്ലാ കലക്ടര്‍ അര്‍ച്ചന പട്നായിക് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനുവരി ഏഴ് മുതല്‍ ഫെബ്രുവരി 23 വരെയാണ് ക്യാമ്പ്. ഇതിനായി 1.32 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ക്യാമ്പിന് സമീപം കാട്ടാനസംഘമത്തെിയത് ഭീതി പരത്തി. നാലംഗ കാട്ടാനക്കൂട്ടത്തിലെ കൊമ്പനാന ക്യാമ്പിനകത്ത് കടന്നു. നാട്ടാനകളുടെ പാപ്പാന്മാരും സംഘാടകരും പൊതുജനങ്ങളും ഓടിരക്ഷപ്പെട്ടു. ഫോറസ്റ്റ് വാച്ചര്‍ ഗണേശനെ ഒറ്റയാന്‍ തുരത്തിയോടിച്ചു. പിന്നീട് വനം ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പടക്കം പൊട്ടിച്ചും മറ്റും കാട്ടാനകളെ നെല്ലിത്തുറ വനഭാഗത്തേക്ക് തിരിച്ചോടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.