സുല്‍ത്താന്‍ ബത്തേരി: ഹൈസ്കൂള്‍ വിഭാഗത്തില്‍ 17ാം തവണയും കല്‍പറ്റ എന്‍.എസ്.എസ് ഓവറോള്‍ കിരീടം നിലനിര്‍ത്തി. യു.പി വിഭാഗത്തില്‍ രണ്ടാം സ്ഥാനവും എന്‍.എസ്.എസിനു തന്നെ. പഞ്ചവാദ്യം, ചെണ്ടമേളം, പൂരക്കളി, കഥകളി, മോഹിനിയാട്ടം, മദ്ദളം, കേരള നടനം, ശാസ്ത്രീയ സംഗീതം, കന്നട പദ്യം ചൊല്ലല്‍ തുടങ്ങിയ ഇനങ്ങളില്‍ സംസ്ഥാനതലത്തില്‍ യോഗ്യത നേടിയാണ് തുടര്‍ച്ചയായി ഈ വര്‍ഷവും എന്‍.എസ്.എസ് വിജയ കിരീടമണിഞ്ഞത്. മത്സരിച്ച 21 ഇനങ്ങളില്‍ 19 ഇനങ്ങളിലും ‘എ’ ഗ്രേഡ് കിട്ടിയിട്ടുണ്ട്. പാരമ്പര്യ കലകള്‍ക്ക് പ്രാമുഖ്യം നല്‍കിയായിരുന്നു എന്‍.എസ്.എസിന്‍െറ പോരാട്ടം. വി.കെ. അനില്‍കുമാര്‍ കണ്‍വീനറും പി.ഡി. അനീഷ്, വി. ബിന്ദു എന്നിവര്‍ ജോ. കണ്‍വീനര്‍മാരുമായ കമ്മിറ്റിയാണ് കലാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അധ്യാപകരും രക്ഷകര്‍ത്താക്കളും മാനേജ്മെന്‍റും നല്‍കിയ പിന്തുണയാണ് നേട്ടത്തിന് കാരണമായതെന്ന് പ്രിന്‍സിപ്പല്‍ വി.കെ. സജികുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.