സുല്‍ത്താന്‍ ബത്തേരി: ഒപ്പന മത്സരത്തിനിടെ സ്റ്റേജിലെ കുഴിയില്‍ തട്ടി മത്സരാര്‍ഥി വീണത് പിണങ്ങോട് ഡബ്ള്യു. ഒ.എച്ച്. എസ്.എസിന്‍െറ ഉറച്ച പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. ഒന്നാം വേദിയായ ഇന്ദീവരത്തില്‍ മികച്ച രീതിയില്‍ മുന്നേറിയ മത്സരത്തിനിടെ രണ്ട് കുട്ടികള്‍ വീണതാണ് പിണങ്ങോടിന് വിനയായത്. ഇതില്‍ ഒരു കുട്ടിയുടെ കാല്‍ ഉളുക്കുകളും ചെയ്തു. ഈയിനത്തില്‍ പനമരം ക്രസന്‍റ് ഹൈസ്കൂളാണ് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയത്. എന്നാല്‍, സ്റ്റേജില്‍ കുഴിയുണ്ടെന്നും ഇളകുന്നുണ്ടെന്നും തങ്ങള്‍ ആദ്യമേ സൂചിപ്പിച്ചിരുന്നുവെന്ന് പിണങ്ങോട് സ്കൂളിലെ അധ്യാപകര്‍ ചൂണ്ടിക്കാട്ടി. മത്സരാര്‍ഥികളുടേതല്ലാത്ത പിഴയില്‍ തങ്ങള്‍ പിന്തള്ളപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനതലത്തില്‍ മത്സരിക്കാനനുവദിക്കണമെന്നാവശ്യപ്പെട്ട് പിണങ്ങോട് സ്കൂള്‍ അധികൃതര്‍ ഡി.ഡി.ഇക്ക് മുമ്പാകെ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഹൈസ്കൂള്‍ വിഭാഗം ഒപ്പനക്കിടെ കുട്ടികള്‍ വീണതിന്‍െറ പശ്ചാത്തലത്തില്‍ അര്‍ധരാത്രിയോടെ തുടങ്ങിയ എച്ച്.എസ്.എസ് വിഭാഗം ഒപ്പന രണ്ടാം വേദിയായ നീര്‍മാതളത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.