കാറിനുനേരെ കാട്ടാനയുടെ ആക്രമണം

പുല്‍പള്ളി : ഓടിക്കൊണ്ടിരുന്ന കാറിനുനേരെ കാട്ടാനയുടെ ആക്രമണം. പുല്‍പള്ളി ബത്തേരി പാമ്പ്ര എസ്റ്റേറ്റിനടുത്തെ റോഡിലാണ് ആന പുല്‍പള്ളി ആലത്തൂര്‍ പനന്തോട്ടത്തില്‍ മാണിയുടെ കാറിനെ ആക്രമിച്ചത്. രണ്ട് ആനകള്‍ കാറിനുനേരെ പാഞ്ഞടുത്തതോടെ കാര്‍ ഓഫാവുകയായിരുന്നു. വാഹനത്തിന്‍െറ ബോണറ്റടക്കം ആന നശിപ്പിച്ചു. മാണിയും മകന്‍ ജഫിനുമാണ് കാറിലുണ്ടായിരുന്നത്. മറ്റ് വാഹനങ്ങള്‍ കൂട്ടത്തോടെ വന്നതോടെയാണ് ആനകള്‍ കാട്ടിലേക്ക് കയറിപോയത്. സമീപകാലത്ത് റൂട്ടില്‍ ആനശല്യം വര്‍ദ്ദിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ബൈക്ക്, ഓട്ടോറിക്ഷകളെയും ആന ആക്രമിച്ചിരുന്നു. അമ്മയും കുഞ്ഞുമടങ്ങുന്ന ആനകളാണ് അപകടകാരികളായി മാറിയിരിക്കുന്നത്. ഇവ കര്‍ണാടക വനത്തില്‍ നിന്നും എത്തിയ ആനകളാണെന്ന് വനപാലകര്‍ പറയുന്നു. വാഹനങ്ങള്‍ നിര്‍ത്തി ഹോണടിക്കുന്നതും മറ്റും ഇവയെ പ്രകോപിതരാക്കുന്നു. വനത്തില്‍ വാഹനങ്ങള്‍ നിര്‍ത്തി വന്യജീവികളുടേയും മറ്റും ഫോട്ടോ എടുക്കരുതെന്ന് വനപാലകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അക്രമകാരികളായ ആനകളെ ഉള്‍വനത്തിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.