മാനന്തവാടി: താല്‍ക്കാലിക ഡ്രൈവറെ നിയമിക്കുന്നതിനെച്ചൊല്ലി മാനന്തവാടി ബ്ളോക്കില്‍ കോണ്‍ഗ്രസ്-ലീഗ് ബന്ധം ഉലയുന്നു. നിലവിലുള്ള ഡ്രൈവറെ നീക്കം ചെയ്ത് തങ്ങളുടെ നോമിനിയെ ഡ്രൈവറാക്കണമെന്നാണ് ലീഗിന്‍െറ ആവശ്യം. പ്രസിഡന്‍റ് തങ്ങളുടേതായതിനാല്‍ ഇഷ്ടമുള്ള ആളെ നിയമിക്കാന്‍ അധികാരമുണ്ടെന്നാണ് ഇവരുടെ വാദം. എന്നാല്‍, ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയാറായില്ല. നിലവില്‍ യൂത്ത് കോണ്‍ഗ്രസുകാരനാണ് ഡ്രൈവറായി ജോലി ചെയ്യുന്നത്. ഇയാളത്തെന്നെ നിലനിര്‍ത്തണമെന്നാണ് കോണ്‍ഗ്രസിന്‍െറ ആവശ്യം. ഈ ആവശ്യത്തോട് സി.പി.എമ്മിനും അനുകൂല നിലപാടാണ്. നിയമനത്തിനായി നിരവധി തവണ കൂടിക്കാഴ്ച നടത്താന്‍ ലീഗ് ശ്രമം നടത്തിയിരുന്നെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയിരുന്നില്ല. ഒടുവില്‍ ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയെങ്കിലും നിലവിലുള്ള ഡ്രൈവര്‍ അടക്കം മൂന്നുപേരാണ് പങ്കെടുത്തത്. തങ്ങള്‍ ആവശ്യപ്പെടുന്ന ഡ്രൈവറെ നിയമിച്ചില്ളെങ്കില്‍ പ്രസിഡന്‍റ് സ്ഥാനം രാജിവെക്കുമെന്ന ഭീഷണിയില്‍ ആണ് ലീഗ് നേതൃത്വം. സമ്മര്‍ദതന്ത്രങ്ങളുടെ ഭാഗമായാണ് ഈ നീക്കം. എന്നാല്‍, ലീഗിന്‍െറ നീക്കത്തിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ നിലപാട്. അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് ലഭിച്ച വൈസ് പ്രസിഡന്‍റ് സ്ഥാനം ഉപേക്ഷിക്കാന്‍ തയാറാണെന്ന സൂചന കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ ഭാഗത്തുനിന്ന് ഉയര്‍ന്നിട്ടുണ്ട്. ഭിന്നത രൂക്ഷമായതോടെ ഇരുപാര്‍ട്ടികളുടെയും ജില്ലാ നേതൃത്വം പ്രശ്നത്തില്‍ ഇടപെട്ടേക്കും. പ്രസിഡന്‍റ് സ്ഥാനം പട്ടികവര്‍ഗ വനിതക്ക് സംവരണം ചെയ്തതാണ്. ആദ്യ രണ്ടരവര്‍ഷം ലീഗിനാണ് പ്രസിഡന്‍റ് സ്ഥാനം നല്‍കിയത്. കോണ്‍ഗ്രസിന് അഞ്ചും ലീഗിന് മൂന്നും അംഗങ്ങളുമാണുള്ളത്. ഇതില്‍ ഒരാള്‍ ലീഗ് വിമതനാണ്. കേവലം രണ്ടുപേര്‍ മാത്രമുണ്ടായിട്ടും ലീഗിന് പ്രസിഡന്‍റ് സ്ഥാനം നല്‍കാന്‍ തയാറായത് മുന്നണി ബന്ധങ്ങളുടെ മാന്യതകൊണ്ടാണെന്ന് ഒരു ഡി.സി.സി ഭാരവാഹി പറഞ്ഞു. ലീഗിന്‍െറ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കേണ്ടെന്നാണ് കോണ്‍ഗ്രസിന്‍െറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.