കല്‍പറ്റ: ബൈക്കപകടത്തില്‍ മരിച്ച പേര്യ ആലാറ്റില്‍ വെണ്ണോറ അയ്യപ്പന്‍െറ മകന്‍ സന്തോഷിന്‍െറ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് രണ്ടു ലക്ഷം രൂപയുടെ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തതായി പട്ടികവര്‍ഗക്ഷേമ-യുവജനകാര്യ മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മാനന്തവാടി വീക്കപ്പാറയില്‍ സാബുവിന്‍െറ മകന്‍ സോനു, കാന്‍സര്‍ ബാധിച്ച കാട്ടിക്കുളം തൃശ്ശിലേരി കിഴക്കേപുരക്കല്‍ രാമചന്ദ്രന്‍െറ മകന്‍ രതീഷ്, വീഴ്ചയില്‍ നട്ടെല്ലിനു പരിക്കേറ്റ കല്‍പറ്റ പിണങ്ങോട് പുതുക്കുടിക്കുന്നില്‍ കെ. രാധാമണി എന്നിവരുടെ ചികിത്സക്ക് 50,000 രൂപ വീതം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഇതുകൂടാതെ വിവിധ രോഗങ്ങള്‍ ബാധിച്ച 44 പേരുടെ ചികിത്സക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് തുക അനുവദിക്കും. തലപ്പുഴ പോരൂര്‍ മേട്ടില്‍ തോമസ്കുട്ടി, തേക്കുമല പൗലോസ്, വെള്ളമുണ്ട പുളിഞ്ഞാല്‍ ചങ്ങന്‍ ഉസ്മാന്‍ മുസ്ലിയാര്‍, വാരാമ്പറ്റ കുനിയില്‍ എ.കെ. സുരേന്ദ്രന്‍, കെല്ലൂര്‍ മന്നംകണ്ടി മൊയ്തുഹാജി, എടവക താന്നിയാട് പുന്നക്കൊമ്പില്‍ പൗലോസ്, തരുവണ കരിങ്ങാരി കുറുന്തോലുമ്മല്‍ ശങ്കരന്‍ നമ്പ്യാര്‍, ചെറുകാട്ടൂര്‍ കല്ലക്കാട്ട് സോജന്‍, തലപ്പുഴ കാവില്‍വളപ്പില്‍ മിനി ജോണ്‍ എന്നിവര്‍ക്ക് 30,000 രൂപ വീതവും മറ്റുള്ള 15 പേര്‍ക്ക് 25,000 രൂപ വീതവും 10 പേര്‍ക്ക് 20,000 രൂപ വീതവുമാണ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.