സുല്‍ത്താന്‍ ബത്തേരി: ജില്ലാ സ്കൂള്‍ കലോത്സവം രണ്ടുദിവസം പിന്നിട്ടപ്പോള്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ മാനന്തവാടി ഉപജില്ല മുന്നിലത്തെി. യു.പി വിഭാഗത്തില്‍ സുല്‍ത്താന്‍ ബത്തേരിയാണ് ഒന്നാംസ്ഥാനത്ത്. ഹയര്‍ സെക്കന്‍ഡറി ജനറല്‍ വിഭാഗത്തില്‍ 291 പോയന്‍റുമായി മാനന്തവാടി ഉപജില്ല തൊട്ടടുത്ത വൈത്തിരിയെക്കാള്‍ 30 പോയന്‍റ് മുന്നിലാണ്. 261 പോയന്‍റുമായി വൈത്തിരി രണ്ടാം സ്ഥാനത്തും 256 പോയന്‍റുമായി ബത്തേരി മൂന്നാം സ്ഥാനത്തുമാണുള്ളത്. 247 പോയന്‍റ് നേടി മാനന്തവാടി ഉപജില്ല ഹൈസ്കൂള്‍ ജനറല്‍വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തത്തെിയപ്പോള്‍ 221 പോയന്‍റുമായി വൈത്തിരിയാണ് രണ്ടാം സ്ഥാനത്തുള്ളത്. 213 പോയന്‍റാണ് ബത്തേരി ഉപജില്ലക്കുള്ളത്. യു.പി ജനറല്‍വിഭാഗത്തില്‍ 105 പോയന്‍റുമായി ബത്തേരിയാണ് മുന്നില്‍. 103 പോയന്‍റുമായി വൈത്തിരിയും 101 പോയന്‍റുമായി മാനന്തവാടിയും തൊട്ടുപിന്നിലുണ്ട്. അറബിക് കലോത്സവത്തില്‍ യു.പി വിഭാഗത്തില്‍ 65 പോയന്‍റ് നേടിയ മാനന്തവാടിയാണ് ഒന്നാംസ്ഥാനത്ത്. ബത്തേരി 61 പോയന്‍റുമായി രണ്ടാംസ്ഥാനത്തത്തെി. വൈത്തിരിക്ക് 56 പോയന്‍റുമാണുള്ളത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 95 പോയന്‍റുവീതം നേടി മാനന്തവാടിയും സുല്‍ത്താന്‍ ബത്തേരിയും ഓവറോള്‍ ചാമ്പ്യന്‍ഷിപ് പങ്കിട്ടു. വൈത്തിരി 90 പോയന്‍റ് നേടി. യു.പി ജനറല്‍വിഭാഗത്തില്‍ 33ല്‍ 22 ഇനങ്ങള്‍ സമാപിച്ചപ്പോള്‍ 31 പോയന്‍റ് നേടിയ മാനന്തവാടി ലിറ്റില്‍ഫ്ളവര്‍ യു.പി.എസ് ഒന്നാം സ്ഥാനത്തത്തെി. 30 പോയന്‍റ് നേടിയ എന്‍.എസ്.എസ് കല്‍പറ്റ രണ്ടാം സ്ഥാനത്തുള്ളത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 85 ഇനങ്ങളില്‍ 57 ഇനങ്ങളാണ് പൂര്‍ത്തിയായത്. 73 പോയന്‍റുമായി കല്‍പറ്റ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറിയാണ് മുന്നില്‍. ബത്തേരി അസംപ്ഷന്‍ സ്കൂളും ദ്വാരക എസ്.എച്ച്.എസ്.എസ് 45 പോയന്‍റ് നേടി രണ്ടാം സ്ഥാനത്തുണ്ട്. ഹയര്‍ സെക്കന്‍ഡറി ജനറല്‍വിഭാഗത്തില്‍ ആകെയുള്ള 100 ഇനങ്ങളില്‍ 69 ഇനങ്ങളാണ് പൂര്‍ത്തിയായത്. 70 പോയന്‍റുമായി മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറിയാണ് മുന്നില്‍. 65 പോയന്‍റുകള്‍വീതം നേടിയ കല്ളോടി സെന്‍റ് ജോസഫ്സ്, പിണങ്ങോട് ഡബ്ള്യൂ.ഒ.എച്ച്.എസ്.എസും തൊട്ടുപിന്നിലുണ്ട്. അറബിക് കലോത്സവം പൂര്‍ത്തിയായപ്പോള്‍ യു.പി വിഭാഗത്തില്‍ 35 പോയന്‍റ് നേടി വെള്ളമുണ്ട ജി.യു.പി.എസും ഹൈസ്കൂള്‍ വിഭാഗത്തില്‍ 60 പോയന്‍റ് നേടി പനമരം ക്രസന്‍റ് പബ്ളിക് സ്കൂളും ചാമ്പ്യന്മരായി. യു.പി വിഭാഗത്തില്‍ 33 പോയന്‍റും ഹൈസ്കൂള്‍ വിഭാഗത്തില്‍ 55 പോയന്‍റുമായി ഡബ്ള്യൂ.ഒ.യു.പി.എസ് മുട്ടിലാണ് ഇരുവിഭാഗത്തിലും രണ്ടാംസ്ഥാനത്ത്. കലോത്സവങ്ങള്‍ക്ക് ബുധനാഴ്ച തിരശ്ശീല വീഴും. യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 64 ഇനങ്ങളാണ് ഇനി അവശേഷിക്കുന്നത്. വൈകീട്ട് ആറിന് സമാപനസമ്മേളനം മുഖ്യവേദിയായ ഇന്ദീവരത്തില്‍ നടക്കും. എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്യും. ബത്തേരി നഗരസഭാധ്യക്ഷന്‍ സി.കെ. സഹദേവന്‍ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.