കടലിനക്കരെ നിന്നത്തെി, കലാവിരുന്നില്‍ മയങ്ങി

സുല്‍ത്താന്‍ ബത്തേരി: വയനാടിന്‍െറ പച്ചപ്പില്‍ അതിഥികളായത്തെിയ വിദേശികള്‍ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മുഴുവന്‍സമയ കാഴ്ചക്കാരായി. യൂറോപ്പില്‍നിന്ന് പഠനതാല്‍പര്യവുമായത്തെിയ അഞ്ചു വിദേശികളാണ് രണ്ടുദിവസമായി മേളയുടെ വിവിധ വേദികളില്‍ കേരളീയകലകളുടെ ആസ്വാദകരായത്. മോര്‍, ഗാനിറ്റ്, മെയാന്‍, യായേല്‍, മൊറാന്‍ എന്നിവര്‍ ഇസ്രായേല്‍, ഓസ്ട്രിയ സ്വദേശികളാണ്. കഴിഞ്ഞദിവസം മേളയുടെ ഘോഷയാത്രക്ക് റോഡരികില്‍ കാഴ്ചക്കാരായതോടെയാണ് സര്‍വജന സ്കൂളിലെ മത്സരവേദികളിലേക്ക് വഴിതെളിഞ്ഞത്. പിന്നീട് രാത്രിവരെ ഭരതനാട്യം, കുച്ചിപ്പുടി, സംഘനൃത്തം തുടങ്ങിയ കലാരൂപങ്ങള്‍ ആസ്വദിച്ചു. ചൊവ്വാഴ്ച രാവിലെ അഞ്ചംഗസംഘം വീണ്ടും ആവേശപൂര്‍വം മത്സരവേദിയിലത്തെി. മോഹിനിയാട്ടം, പൂരക്കളി, ചവിട്ടുനാടകം തുടങ്ങി വൈവിധ്യമേറിയ കലാരൂപങ്ങള്‍ തങ്ങളെ ഏറെ ആകര്‍ഷിച്ചുവെന്ന് ഇവര്‍ പറഞ്ഞു. ചവിട്ടുനാടകം ഇറ്റാലിയന്‍ ഒപ്പേറപോലെ തോന്നിയെന്ന് മോര്‍ പ്രതികരിച്ചു. ബുധനാഴ്ച രാവിലെ വീണ്ടും കലോത്സവ നഗരിയിലത്തെുമെന്നും വയനാട്ടില്‍ വന്യജീവി ഗവേഷണത്തിനത്തെിയ സംഘം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.