പൂക്കോട് തടാകത്തിനരികെ അനധികൃത നിര്‍മാണമെന്ന് പരാതി

പൂക്കോട്: പൂക്കോട് തടാകക്കരയില്‍ നിര്‍മിക്കുന്ന ഉണക്കമത്സ്യ വിതരണകേന്ദ്രം അനധികൃതമാണെന്ന് ഗ്രീന്‍ക്രോസ് കലക്ടര്‍ക്ക് പരാതി നല്‍കി. ഫിഷറീഷ് ഡിപ്പാര്‍ട്മെന്‍റാണ് നിര്‍മാണം നടത്തുന്നത്. തടാകക്കരയില്‍നിന്ന് 50 മീറ്റര്‍പോലും അകലം പാലിക്കാതെയാണ് നിര്‍മാണം. യഥാര്‍ഥത്തില്‍ ഹോട്ടല്‍ ആവശ്യത്തിനാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തടാകവും തടാകക്കരയും മാലിന്യത്താല്‍ വീര്‍പ്പുമുട്ടുമ്പോഴാണ് കൂടുതല്‍ മാലിന്യവും ദുര്‍ഗന്ധവും വരുന്ന തരത്തില്‍ ഹോട്ടല്‍ വരുന്നത്. ഇവിടത്തെ മാലിന്യം ഇപ്പോള്‍ വനത്തിലാണ് നിക്ഷേപിക്കുന്നത്. കൂടാതെ, പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ളവ രാവിലെ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാണ്. കോടതി തടഞ്ഞിട്ടും ഇത്തരം നിര്‍മാണങ്ങള്‍ നടത്തുന്ന അധികാരികള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് നല്‍കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും പരാതിയില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.