ഹൗസിങ് ബോര്‍ഡ് കോളനിപ്രദേശം സാമൂഹികവിരുദ്ധരുടെ താവളമാകുന്നു

തരിയോട്: കര്‍ളാട് നവീകരണത്തിന്‍റ ഭാഗമായി കണ്ടത്തിയ ഹൗസിങ് ബോര്‍ഡ് കോളനിപ്രദേശം സാമൂഹികവിരുദ്ധരുടെ താവളമാവുന്നു. രാത്രികാലങ്ങളില്‍ ആളൊഴിഞ്ഞ ക്വാര്‍ട്ടേഴ്സുകളില്‍ തമ്പടിക്കുന്ന സാമൂഹികവിരുദ്ധര്‍ മദ്യപിക്കുന്നതായും മോഷണം നടത്തുന്നതായും ആരോപണമുണ്ട്. ദിവസങ്ങള്‍ക്കുമുമ്പ് ആര്‍ച്ചറി കോമ്പോണ്ടിനായി നിര്‍മിച്ച ഇരുമ്പ് പൈപ്പുകള്‍ മോഷ്ടിച്ചിരുന്നു. 1995ല്‍ ഭൂരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി ട്രൈബല്‍ വകുപ്പ് നിര്‍മിച്ച കോളനിയാണിത്. 15ഓളം വീടുകളാണ് ഇവിടെയുള്ളത്. സര്‍ക്കാര്‍ സ്വകാര്യവ്യക്തിയില്‍നിന്നും വിലകൊടുത്ത് വാങ്ങിയ മൂന്നേക്കറോളം വരുന്ന ഭൂമിയില്‍ സ്ഥിതിചെയ്യുന്ന ഹൗസിങ് ബോര്‍ഡ് കോളനിയില്‍ ഇതുവരെ ഭൂരഹിതരായ ആദിവാസികളെ പുനരധിവസിപ്പിച്ചിട്ടില്ല. കര്‍ളാട് തടാകത്തിനോട് ചേര്‍ന്നുകിടക്കുന്നതിനാല്‍ ഉപയോഗശൂന്യമായ കോളനി ഭൂമി തടാകം നവീകരണത്തിന്‍െറ ഭാഗമായി ആര്‍ച്ചറി, സോര്‍ബിങ്, പെയ്ന്‍റ്ബാള്‍ തുടങ്ങിയ വിനോദസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനായി കഴിഞ്ഞവര്‍ഷം വിട്ടുനല്‍കുകയായിരുന്നു. എന്നാല്‍, ഭൂമിയുടെ രേഖകളടക്കം ലഭ്യമാവുന്നതിലുള്ള കാലതാമസംമൂലം അറ്റകുറ്റപ്പണി വൈകുകയാണ്. വര്‍ഷങ്ങളായി ആളൊഴിഞ്ഞ ഹൗസിങ് ബോര്‍ഡ് പരിസരം രാപ്പകല്‍ വ്യത്യാസമില്ലാതെ സാമൂഹിക വിരുദ്ധര്‍ കൈയടക്കുന്നു. നടപടിയെടുക്കേണ്ടവര്‍ തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.