കല്‍പറ്റ: സംസ്ഥാന സര്‍ക്കാറിനെതിരെ ഹൈകോടതിയിലുള്ള വിവിധ കേസുകള്‍ ഉടന്‍ പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സ്യൂട്ട് കോണ്‍ഫറന്‍സില്‍ നിര്‍ദേശം. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ഹൈകോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ പരിശോധിച്ചു. സര്‍ക്കാറിനെതിരെ സ്റ്റേ ആയ കേസുകളുടെ സ്റ്റേ നീക്കാനും സര്‍ക്കാറിനെതിരെ വിധിയായ കേസുകളില്‍ അപ്പീല്‍ നല്‍കാനും വിവിധ വകുപ്പ് മേധാവികളോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ഡെപ്യൂട്ടി കലക്ടര്‍ കെ.കെ. വിജയന്‍, പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. അനുപമന്‍, അഡീ. ഗവ. പ്ളീഡര്‍ ജോയ് വളയംപള്ളി, വിവിധ വകുപ്പു മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.