മാനന്തവാടി: വയനാട്ടില്‍ തോട്ടം മേഖലയില്‍ ബ്രിട്ടീഷ് കമ്പനികളുടെ കൈവശമുണ്ടായിരുന്നത് 32,825 ഏക്കര്‍ ഭൂമി. നിലവില്‍ വിവിധ കമ്പനികള്‍ അനധികൃതമായി കൈവശം വെക്കുകയാണ് ഈ ഭൂമി. മാനന്തവാടി, വൈത്തിരി താലൂക്കുകളിലാണ് ഏറ്റവും അധികം ഭൂമിയുള്ളത്. ഹാരിസണ്‍ മലയാളം പ്ളാന്‍േറഷന്‍ 18,798.11 ഏക്കര്‍, പോഡാര്‍ പ്ളാന്‍േറഷന്‍ 7000 ഏക്കര്‍, ആലത്തൂര്‍ 220 ഏക്കര്‍, ബ്രഹ്മഗിരി 479 ഏക്കര്‍, പാരിസണ്‍ കമ്പനി 6336 ഏക്കര്‍ എന്നിങ്ങനെയാണ് ഭൂമി കൈവശംവെച്ചുപോരുന്നത്. രേഖകള്‍ കൂടുതലായി പരിശോധിച്ചുവരുകയാണെന്നും ബ്രിട്ടീഷുകാരുടേതായ ഭൂമി ഇനിയും കണ്ടത്തൊനാകുമെന്നും ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബ്രിട്ടീഷ് കമ്പനികളുടെ പിന്തുടര്‍ച്ചക്കാരാണെന്ന് അവകാശപ്പെട്ടാണ് ഈ ഭൂമി വിവിധ കമ്പനികള്‍ കൈവശം വെച്ചിരിക്കുന്നത്. ഇങ്ങനെ ഭൂമി കൈവശംവെക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒരു അനുവാദവും നല്‍കിയിട്ടില്ല. ഇംഗ്ളീഷ് ആന്‍ഡ് സ്കോട്ടിഷ് കമ്പനിയുടെ കൈവശമുണ്ടായിരുന്ന ഭൂമി ഭഗവതി കമ്പനിക്കും പിന്നീട് ആസാം ബ്രൂക്കിനും ഒടുവില്‍ പാരിസണ്‍ കമ്പനിക്കും കൈമാറ്റം നടത്തി ലഭിച്ചതാണ്. 1970നുശേഷമാണ് ഈ കൈമാറ്റം നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ ഭൂമികള്‍ സര്‍ക്കാറിലേക്ക് ചേരേണ്ട ഭൂമിയാണെന്ന് വ്യക്തമാണ്. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍റ് ആക്ടും വിദേശ നാണ്യവിനിമയ നിയന്ത്രണ ചട്ടവും ലംഘിച്ചാണ് ഭൂമി കൈമാറ്റം നടന്നിരിക്കുന്നത്. ഹാരിസണ്‍ കമ്പനിയുടെ കൈവശമുള്ള ഭൂമി മാത്രമാണ് ഇപ്പോള്‍ ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയിരിക്കുന്നത്. ഡിസംബര്‍ 30ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മറ്റ് കമ്പനികളുടെ കൈവശമുള്ള ഭൂമിയുടെ രേഖകള്‍ പരിശോധിക്കാന്‍ റവന്യൂ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി, ഭൂരഹിത ആദിവാസികള്‍ക്കുള്ള ഭൂമിവിതരണ പദ്ധതി, അരിവാള്‍ രോഗികള്‍, മുത്തങ്ങ സമരത്തിലെ ഇരകള്‍ എന്നിവര്‍ക്ക് വിതരണം ചെയ്യാന്‍ ഭൂമി കണ്ടത്തൊന്‍ കഴിയാതെ സര്‍ക്കാര്‍ വിയര്‍ക്കുമ്പോഴാണ് സര്‍ക്കാറിന് അവകാശപ്പെട്ട ഏക്കര്‍ കണക്കിന് ഭൂമി വന്‍കിട കമ്പനികള്‍ കൈവശം വെച്ച് കോടികള്‍ കൊള്ളയടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.