ഗൂഡല്ലൂര്‍: കാട്ടാനകള്‍ ഇറങ്ങുന്നത് അറിയാന്‍ ജനവാസ കേന്ദ്രങ്ങളിലെ പ്രധാന സ്ഥലങ്ങളില്‍ യന്ത്രങ്ങള്‍ സ്ഥാപിച്ചുതുടങ്ങി. പന്തല്ലൂര്‍ താലൂക്കിലാണ് പ്രവൃത്തികള്‍ക്ക് തുടക്കമിട്ടത്. ഗൂഡല്ലൂര്‍ ഫോറസ്റ്റ് ഡിവിഷനുകീഴിലെ പ്രദേശങ്ങളില്‍ യന്ത്രം സ്ഥാപിക്കുന്നതിന്‍െറ പ്രവൃത്തികള്‍ ഡി.എഫ്.ഒ തേജസ്വി വിലയിരുത്തി. കാട്ടാനകളുടെ വരവ് തടയാന്‍ കിടങ്ങ് കീറുന്ന പ്രവൃത്തികളും പുരോഗമിക്കുകയാണ്. കാട്ടാനകളുടെ ആക്രമണം രൂക്ഷമായതോടെ ജനരോഷം ശക്തമായതിനെ തുടര്‍ന്നാണ് പ്രതിരോധ നടപടികള്‍ വേഗത്തിലാക്കാന്‍ വനംവകുപ്പ് തയാറായത്. ദേവാല റെയ്ഞ്ചിലെ കൈതക്കൊല്ലി, ദേവാല, വാളവയല്‍ ഭാഗങ്ങളിലും യന്ത്രങ്ങള്‍ സ്ഥാപിച്ചുതുടങ്ങി. ഡി.എഫ്.ഒ തേജസി, റെയ്ഞ്ചര്‍ മനോഹരന്‍ എന്നിവരുടെ നിരീക്ഷണത്തിലാണ് ജോലികള്‍ നടന്നത്. യന്ത്രം സ്ഥാപിച്ചതോടെ ഇനി ഗ്രാമപ്രദേശങ്ങളിലേക്ക് 150മീറ്റര്‍ ദൂരത്തില്‍ ആനകളത്തെിയാല്‍ അലാറം മുഴങ്ങും. ഇത് ഗ്രാമവാസികള്‍ക്ക് ജാഗ്രത പാലിക്കാനും മുന്‍കരുതല്‍ സ്വീകരിക്കാനും ഉപകരിക്കുമെന്ന് ഡി.എഫ്.ഒ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.