പുല്‍പള്ളി: ആടിക്കൊല്ലി ആയുര്‍വേദ ഡിസ്പെന്‍സറി ആശുപത്രിയാക്കുമെന്ന പ്രഖ്യാപനം പാഴായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ച് ആശുപത്രിക്കായി കെട്ടിടം നിര്‍മിച്ചിരുന്നു. ഈ കെട്ടിടത്തിലാണ് ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുന്നത്. വിശാലമായ കെട്ടിടത്തിന്‍െറ മുകള്‍നില പൂര്‍ണമായും ഒഴിഞ്ഞുകിടക്കുകയാണ്. നിരവധിരോഗികള്‍ ചികിത്സതേടി ഇവിടെ എത്തുന്നു. കിടത്തിചികിത്സ ആവശ്യമുള്ളവര്‍ ബത്തേരി, മാനന്തവാടി ആശുപത്രികളില്‍ പോകണം. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ഡിസ്പെന്‍സറിയെ അവഗണിക്കുകയാണ്. 15 വര്‍ഷം മുമ്പാണ് ഡിസ്പെന്‍സറി ആശുപത്രിയാക്കാന്‍ തീരുമാനമെടുത്തത്. ഇതിന്‍െറ ഭാഗമായി ലക്ഷങ്ങള്‍ ചെലവഴിച്ച് കെട്ടിടം നിര്‍മിച്ചു. സാമ്പത്തികബാധ്യതയുടെ പേരില്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ആശുപത്രി എന്ന ആവശ്യത്തെ നിരാകരിക്കുകയാണ്. പുല്‍പള്ളിയിലും മുള്ളന്‍കൊല്ലിയിലുമുള്ള ഗവ. ആയുര്‍വേദ ഡിസ്പെന്‍സറികളില്‍ ചികിത്സതേടിയത്തെുന്നവര്‍ നിരവധിയാണ്. കര്‍ണാടകയില്‍നിന്നുള്ള രോഗികളും ഇവിടെ ചികിത്സതേടിയത്തെുന്നുണ്ട്. ഐ.പി വാര്‍ഡ് ഇല്ലാത്തതിനാല്‍ കിടത്തിചികിത്സ ആവശ്യമുള്ളവര്‍ മറ്റ് ആശുപത്രികളിലേക്ക് പോകാതെ വീടുകളില്‍തന്നെ കഴിയുന്നു. ആദിവാസി കോളനികളില്‍ നിന്നടക്കമുള്ള വയോജനങ്ങള്‍ ഇക്കൂട്ടത്തില്‍പെടുന്നു. മറ്റെല്ലാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടും ഡിസ്പെന്‍സറി ആശുപത്രിയാക്കാത്തതില്‍ പ്രതിഷേധം ഉയരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.