കുറുന്തോട്ടി ശേഖരണം സജീവം

കല്‍പറ്റ: വയനാടന്‍ കാടുകളില്‍ കുറുന്തോട്ടി ശേഖരണം സജീവം. കാടിനോടടുത്ത ആദിവാസി കോളനികളിലുള്ളവരാണ് കുറുന്തോട്ടി ശേഖരണത്തില്‍ വ്യാപൃതരായിരിക്കുന്നത്. ആയുര്‍വേദത്തിലെ പ്രധാന മരുന്നുകളിലൊന്നായ കുറുന്തോട്ടി വയനാടന്‍ കാടുകളില്‍നിന്നാണ് സംസ്ഥാനത്തെ പ്രമുഖ ഒൗഷധ നിര്‍മാണ ശാലകളിലത്തെുന്നത്. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ, ബേഗൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ലോറികളില്‍ ക്വിന്‍റല്‍കണക്കിന് കുറുന്തോട്ടി ചെടികളാണ് ചുരമിറങ്ങുന്നത്. നൂല്‍പ്പുഴ അടക്കം വനത്തോടു ചേര്‍ന്ന മറ്റു പഞ്ചായത്തുകളിലും കുറുന്തോട്ടി ശേഖരിക്കുന്നുണ്ട്. പട്ടികവര്‍ഗ സൊസൈറ്റികളുടെ നേതൃത്വത്തിലാണ് വനത്തില്‍ കിലോമീറ്ററുകളോളം ഉള്‍ഭാഗത്തേക്ക് പോയി കുറുന്തോട്ടി പറിക്കുന്നത്. വേരിലാണ് ഒൗഷധമൂല്യമേറെ. ആയുര്‍വേദ മരുന്നുകളിലെ പ്രധാന മൂലികളിലൊന്നായ കുറുന്തോട്ടിക്ക് മരുന്നുമാര്‍ക്കറ്റില്‍ ഏറെ വിലയുണ്ടെങ്കിലും കിലോക്ക് 10 രൂപ നിരക്കിലാണ് സൊസൈറ്റിക്ക് ലഭിക്കുകയെന്ന് കുറുന്തോട്ടി ശേഖരണത്തില്‍ വ്യാപൃതരായ ഗോത്രവര്‍ഗ വിഭാഗക്കാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.