കല്‍പറ്റ: വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാര്‍ച്ച് നടത്തി. മെഡിക്കല്‍ കോളജും മെഡിസിറ്റിയും ഉള്‍പ്പടെയുള്ള വാഗ്ദാനങ്ങള്‍ നിരത്തി വയനാടന്‍ ജനതയെ വഞ്ചിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ പുറന്തള്ളണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ച് മൂന്നുവര്‍ഷത്തിനുശേഷമാണ് കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രി തറക്കല്ലിട്ടത്. ഇടക്കിടെ ഫണ്ട് അനുവദിക്കുമെന്ന പ്രഖ്യാപനം ഒഴിച്ചാല്‍ കല്‍പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി തറക്കല്ലിട്ട് മടങ്ങിയശേഷം ഒരു തുടര്‍പ്രവര്‍ത്തനവും ഉണ്ടായിട്ടില്ല. 350 കോടിയിലധികം രൂപ ആവശ്യമുള്ളപ്പോള്‍ സംസ്ഥാന ബജറ്റില്‍ മെഡിക്കല്‍ കോളജിനായി അനുവദിച്ചത് 25 കോടി രൂപ മാത്രമാണ്. മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ച മറ്റു ജില്ലകളില്‍ കോളജും ആശുപത്രിയും പ്രവര്‍ത്തനം തുടങ്ങിയിട്ടും വയനാട്ടില്‍ ഒരു നടപടിയും ഇല്ലാത്തതിനുപിന്നില്‍ ഗൂഢാലോചനയുണ്ട്. സ്വകാര്യ മെഡിക്കല്‍ ലോബിയെ സഹായിക്കാനാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെ അവഗണിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. സംസ്ഥാന ജോ. സെക്രട്ടറി എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. പ്രസവ ചികിത്സക്കുള്ള അടിസ്ഥാന സൗകര്യം പോലും ഒരുക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. മെഡിക്കല്‍ കോളജ് തുടങ്ങുമെന്ന് പറഞ്ഞ് ജില്ലയെ നിരന്തരം വഞ്ചിക്കുന്നതിനെതിരെ പ്രതികരിക്കണം. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ ജനം തള്ളിപ്പുറത്താക്കുമെന്നും ഷംസീര്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് കെ.പി. ഷിജു അധ്യക്ഷത വഹിച്ചു. കെ. ഷമീര്‍ സംസാരിച്ചു. കെ. റഫീഖ് സ്വാഗതവും വി. ഹാരിസ് നന്ദിയും പറഞ്ഞു. കെ. മുഹമ്മദലി, ബീന രതീഷ്, സി.ജി. പ്രത്യുഷ്, കെ.എം. ഫ്രാന്‍സിസ്, എ.കെ. ജിതൂഷ്, എം.വി. വിജേഷ്, പി.എ. മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.