പനമരം: ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ബോട്ട് സര്‍വിസ് കേന്ദ്രം നോക്കുകുത്തിയായി കിടക്കുമ്പോള്‍ തൊട്ടടുത്തു തന്നെ കോടികള്‍ മുടക്കിയുള്ള നിര്‍മാണം പുരോഗമിക്കുന്നു. പനമരം പുഴയോരത്താണ് സഞ്ചാരികളെ പ്രതീക്ഷിച്ച് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നത.് ആറുവര്‍ഷം മുമ്പ് അഞ്ചു ലക്ഷത്തിലേറെ രൂപയാണ് ബോട്ടുസര്‍വീസിനായി ചെലവഴിച്ചത്. നിര്‍മിതി കേന്ദ്രം റോഡില്‍നിന്ന് പുഴയോരത്തേക്ക് റോഡ്, പുഴയിലേക്ക് ഇറങ്ങാനുള്ള പടവുകള്‍ എന്നിവയൊക്കെയാണ് നിര്‍മിച്ചത്. ബോട്ടുകളും എത്തിച്ചു. എന്നാല്‍, ഒന്നും യാഥാര്‍ഥ്യമായില്ല. പുഴയിലേക്കുള്ള റോഡ് തകര്‍ന്നു. പിന്നീട് ഇതുവരെ ഉദ്ഘാടനം നടന്നിട്ടുമില്ല. ഇതിന് തൊട്ടടുത്താണ് പുതിയ നിര്‍മാണം നടക്കുന്നത്. തറ നിര്‍മിച്ചതിലെ അപാകത കാരണം പിന്നീട് പൊളിക്കേണ്ടി വന്നു. ഇപ്പോള്‍ പണി പുരോഗമിക്കുകയാണ്. വാച്ച് ടവറാണ് പണിയുന്നതെന്ന് പറയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ചുള്ള ബോര്‍ഡൊന്നും സമീപത്ത് സ്ഥാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.