മാനന്തവാടി: ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലുള്‍പ്പെടെയുള്ള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ എച്ച്.എം.സി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിരമായി ഗൈനക്കോളജിയില്‍ സേവനം ഉറപ്പാക്കും. നിലവില്‍ വര്‍ക്കിങ് അറേഞ്ച്മെന്‍റില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരെ തിരിച്ചുവിളിച്ചു. ഇതില്‍ ഒരു ഡോക്ടര്‍ അവധിയില്‍ പ്രവേശിക്കാന്‍ കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, അവധി അനുവദിക്കില്ല. മൂന്ന് ഗൈനക്കോളജിസ്റ്റുകളില്‍ രണ്ടുപേര്‍ തിങ്കളാഴ്ച ജോലിയില്‍ പ്രവേശിച്ചു. ഒരാള്‍ ചൊവ്വാഴ്ച പ്രവേശിക്കും. ഒഴിവുകള്‍ നികത്തുന്നതിന് സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അടിയന്തരമായി നികത്തേണ്ട ഒഴിവുകള്‍ നികത്തും. ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് രണ്ട് ആംബുലന്‍സുകള്‍ വാങ്ങാനുള്ള നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി യോഗത്തെ അറിയിച്ചു. ജീവനക്കാരുടെ ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാറിന് നിവേദനം നല്‍കിയിട്ടുണ്ട്. തീരുമാനത്തിന് ഫെബ്രുവരി 29 വരെ കാത്തിരിക്കും. അതിനുള്ളില്‍ തീരുമാനമുണ്ടായില്ളെങ്കില്‍ മാര്‍ച്ച് ഒന്നുമുതല്‍ ജനകീയ പ്രക്ഷോഭത്തിന് ജില്ലാ പഞ്ചായത്ത് നേതൃത്വംനല്‍കുമെന്നും പ്രസിഡന്‍റ് പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യ വികസനം നടന്നുവരുകയാണെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.