ബസില്‍ കടത്തുകയായിരുന്ന രണ്ടു കിലോ കഞ്ചാവ് പിടികൂടി

തിരുനെല്ലി: ബസില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവ് പിടികൂടി. എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെ തിങ്കളാഴ്ച പുലര്‍ച്ചെ തോല്‍പെട്ടി ചെക്പോസ്റ്റില്‍ വെച്ചാണ് എക്സൈസ് സംഘം പിടികൂടിയത്. ഇരിട്ടി സ്വദേശികളായ കിഴക്കോണ്‍ പുതുപ്പള്ള ജെല്‍സണ്‍ (39), മോമ്പാരത്തടിയില്‍ നൗഷാദ് (42), പുതിയപുരയില്‍ അബ്ദുല്‍ ഖാദര്‍ (45) എന്നിവരെയാണ് പിടികൂടിയത്. ആന്ധ്രയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവന്നത്. ജെല്‍സണ്‍ മുമ്പ് കഞ്ചാവ് കടത്തിയതിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇരിട്ടിയിലത്തെിച്ച് ചില്ലറ വില്‍പന നടത്തുകയായിരുന്നു ലക്ഷ്യം. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എ. ജോസഫ്, സി.ഇ.ഒമാരായ സുധീഷ്, ദിനേശ്, സനല്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.