മാനന്തവാടി: സ്ത്രീരോഗ വിദഗ്ധ ഇല്ലാത്തതിനാല്‍ ജില്ലാ ആശുപത്രിയില്‍നിന്ന് റഫര്‍ചെയ്ത ആദിവാസി സ്ത്രീ ആംബുലന്‍സില്‍ പ്രസവിക്കാനിടയായ സംഭവത്തില്‍ യുവജന സംഘടനകള്‍ നടത്തിയ സമരം ഫലംകണ്ടു. മാരത്തണ്‍ ചര്‍ച്ചകള്‍ക്കുശേഷം മൂന്ന് സ്ത്രീരോഗ വിദഗ്ധരെ നിയമിക്കാന്‍ തീരുമാനിക്കുകയും അതില്‍ രണ്ടുപേര്‍ തിങ്കളാഴ്ചതന്നെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തതോടെയാണ് സമരങ്ങള്‍ക്ക് പരിസമാപ്തിയായത്. കഴിഞ്ഞ ദിവസം രാത്രി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ് ആശുപത്രിക്കു മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചിരുന്നു. ഇതിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തിങ്കളാഴ്ച രാവിലെ മുതല്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തുവന്നു. എ.ഐ.വൈ.എഫ് പ്രവര്‍ത്തകരും സമര രംഗത്തുവന്നതോടെ ഡി.എം.ഒ ചര്‍ച്ചക്ക് വിളിച്ചു. മൂന്ന് ഡോക്ടര്‍മാരെ നിയമിച്ച കാര്യം അറിയിച്ചെങ്കിലും ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കണമെന്ന ആവശ്യമുയര്‍ന്നതോടെ ചര്‍ച്ച വഴിമുട്ടി. ഇതിനിടെ ആശുപത്രി മാനേജിങ് കമ്മിറ്റി യോഗത്തിനത്തെിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരിയെ പോസ്റ്റോഫിസ് ജങ്ഷനില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞത് പൊലീസുമായി ഉന്തിലും തള്ളിലും കലാശിച്ചു. ഇതോടെ, സ്ഥലത്തത്തെിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെ സംരക്ഷിച്ച് ആശുപത്രി മാനേജിങ് കമ്മിറ്റി യോഗഹാളില്‍ എത്തിച്ചു. ഇവരും സമരത്തില്‍ പങ്കുചേര്‍ന്നു. എസ്.ഡി.പി.ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍, എസ്.ഡി.പി.ഐ വനിതാ വിഭാഗം എന്നിവരും പ്രതിഷേധവുമായി രംഗത്തത്തെി. എച്ച്.എം.സി യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തള്ളിക്കയറിയതോടെ ഇവരെ പൊലീസ് ബലം പ്രയോഗിച്ച് പുറത്താക്കി. ഇതേസമയം മറ്റു യുവജന സംഘടനകളും യോഗസ്ഥലത്തേക്കത്തെുകയും കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഒരു മണിയോടെ എച്ച്.എം.സി യോഗം അവസാനിച്ചെങ്കിലും ജില്ലാ കലക്ടറെ കാത്തിരുന്നു. 2.15ഓടെ സ്ഥലത്തത്തെിയ കലക്ടര്‍, എച്ച്.എം.സി അംഗങ്ങള്‍, സമര സമിതി പ്രവര്‍ത്തകര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കുമെന്ന് ഉറപ്പുനല്‍കിയതോടെ സമരം അവസാനിപ്പിച്ചു. തുടര്‍ന്ന് യുവജന സംഘടനകള്‍ ആഹ്ളാദപ്രകടനം നടത്തുകയും നഗരസഭാ ചെയര്‍മാന്‍െറ സമരം അവസാനിപ്പിക്കുകയും ചെയ്തു. എച്ച്.എം.സി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ എ. ദേവകി, എ.എന്‍. പ്രഭാകരന്‍, കല്‍പറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. അനില്‍കുമാര്‍, ഡി.എം.ഒ ഡോ. ആശാദേവി, ഡി.പി.എം ഡോ. ബിജോയ്, ആശുപത്രി സൂപ്രണ്ട് ഇ. രത്നവല്ലി, വിവിധ കക്ഷിനേതാക്കളായ എം.ജി. ബിജു, കെ.എം. വര്‍ക്കി, പി.വി.എസ്. മൂസ, ജോണി മറ്റത്തിലാനി, സജി ശങ്കര്‍, എം.സി. സെബാസ്റ്റ്യന്‍, ജോസഫ് കളപ്പുര എന്നിവര്‍ പങ്കെടുത്തു. സമരത്തിന് വിവിധ കക്ഷിനേതാക്കളായ ഇ.ജെ. ബാബു, പി.വി. സഹദേവന്‍, കെ. റഫീഖ്, പി.ടി. ബിജു, എ.എം. നിഷാന്ത്, മുജീബ് കോടിയോടന്‍, പി.ടി. മുത്തലിബ്, ജഷീര്‍ പള്ളിവയല്‍, രഞ്ജിത്ത് കമ്മന, അലക്സ് ജോസ്, സമദ്, ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.