പുല്‍പള്ളി: പണി പൂര്‍ത്തിയാക്കാതെ ചേകാടി പാലം ഉദ്ഘാടനം ചെയ്യുന്നതിനെതിരെ പ്രതിഷേധമുയരുന്നു. പുല്‍പള്ളി-തിരുനെല്ലി പഞ്ചായത്തുകളെ കബനി നദിക്ക് കുറുകെ ചേകാടി തോണിക്കടവില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്‍െറ മുഴുവന്‍ പണിയും പൂര്‍ത്തീകരിക്കാതെയാണ് ഫെബ്രുവരി 20ന് ഉദ്ഘാടനം നടത്തുമെന്ന് ഭരണകക്ഷി പ്രചരിപ്പിച്ചിട്ടുള്ളത്. പാലവും പാലത്തിന്‍െറ കൈവരികളും മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. മേല്‍പാലം ടാര്‍ ചെയ്യുകയോ പാളക്കൊല്ലി പാക്കം റോഡില്‍നിന്ന് ചേകാടി ഗ്രാമത്തില്‍നിന്ന് പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കുകയോ ചെയ്തിട്ടില്ല. പാലത്തിന്‍െറ ഉദ്ഘാടനം സംബന്ധിച്ച വിവരം നാട്ടുകാര്‍ക്കൊന്നും അറിവില്ല. പണി പൂര്‍ത്തിയാകും മുമ്പേയുള്ള ഉദ്ഘാടനം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് ആരോപണം. വാഹനങ്ങള്‍ പോകേണ്ട പുല്‍പള്ളി-വടാനക്കവല-പാളക്കൊല്ലി റോഡ് നിര്‍മാണം പകുതി വഴിയിലാണ്. മിക്ക സ്ഥലവും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. റോഡ് നന്നാക്കിയില്ളെങ്കില്‍ ഈ വഴിയത്തെുന്ന വാഹനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകും. നിലവിലെ സ്ഥിതിയില്‍ പാലത്തിന്‍െറ ഉദ്ഘാടനം കഴിഞ്ഞാലും ഈ വഴി വാഹനമോടാന്‍ റോഡ് ഗതാഗതയോഗ്യമാക്കേണ്ടതായി വരും. ജില്ലയിലെ ഏറ്റവും വലിയ മേല്‍പാലങ്ങളിലൊന്നായ ചേകാടി പാലം നിര്‍മാണത്തിന് രൂപം കൊടുത്തത് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാറാണ്. ബത്തേരി എം.എല്‍.എ ആയിരുന്ന പി. കൃഷ്ണപ്രസാദ് മുന്‍കൈയെടുത്ത് മലബര്‍ മാന്ദ്യ വിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തി എട്ട് കോടി രൂപ അനുവദിപ്പിച്ചാണ് പാലം നിര്‍മാണത്തിന് തുടക്കമിട്ടത്. 135 മീറ്റര്‍ നാളവും എട്ടു മീറ്റര്‍ വീതിയുമുള്ള ഈ പാലം പണി രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനം. ഇതിന്‍െറ ശിലാസ്ഥാപനം 2010 ആഗസ്റ്റ് 14ന് അന്നത്തെ ധനമന്ത്രി ടി.എം. തോമസ് ഐസക്കായിരുന്നു നടത്തിയത്. പ്രാരംഭ പ്രവര്‍ത്തനങ്ങളും തുടങ്ങിവെച്ചു. പണി തുടങ്ങി അഞ്ചു വര്‍ഷത്തിനു ശേഷമാണ് പാലത്തിന്‍െറ ഉദ്ഘാടനം. തുടക്കം മുതല്‍ പണികള്‍ ഒച്ചിഴയുന്ന വേഗത്തിലായിരുന്നു. പാലത്തിലത്തൊനുള്ള റോഡ്, അപ്രോച്ച് റോഡ് എന്നിവ പൂര്‍ത്തീകരിച്ചതിനുശേഷം ഉദ്ഘാടനം നടത്തിയാല്‍ മതിയെന്നാണ് നാട്ടുകാരുടെ നിലപാട്. നിലവിലുള്ള അപ്രോച്ച് റോഡ് മണ്‍പാതയാണ്. മഴപെയ്താല്‍ റോഡാകെ ചളിക്കളമാകും. കാല്‍നട യാത്രപോലും സാധ്യമല്ലാതാകുകയും ചെയ്യും. പുല്‍പള്ളി പഞ്ചായത്ത് പ്രസിഡന്‍റിനോ ചേകാടി വാര്‍ഡ് പഞ്ചായത്തംഗത്തിനോ ഉദ്ഘാടനം സംബന്ധിച്ച് ഒരു അറിവും ഇതുവരെ ലഭിച്ചിട്ടുമില്ല. പാലത്തിന്‍െറ അനുബന്ധ ജോലികള്‍ പൂര്‍ത്തിയാക്കെതെയുള്ള ഉദ്ഘാടനത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും ചില സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.