ഹോം ഷോപ് പദ്ധതി; ഉല്‍പന്നങ്ങള്‍ ഇനി വീട്ടുമുറ്റത്ത്

കല്‍പറ്റ: കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ഉപഭോക്താവിന്‍െറ വീട്ടുമുറ്റത്തത്തെിക്കുന്ന ‘ഹോം ഷോപ്’ പദ്ധതി ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലേക്കും വ്യാപിപ്പിക്കാന്‍ ജില്ലാ മിഷന്‍ നടപടി തുടങ്ങി. ഒരു വാര്‍ഡില്‍നിന്ന് രണ്ടുപേര്‍ക്ക് വീതം അവസരംനല്‍കി പദ്ധതി ജില്ല മുഴുവന്‍ നടപ്പാക്കുന്നതോടെ 1000 വനിതകള്‍ക്ക് തൊഴില്‍ ലഭിക്കും. കമ്പളക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ഹോം ഷോപ്പ് മാനേജ്മെന്‍റ് ടീമിന്‍െറ ഓഫിസ് ഉദ്ഘാടനം എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കടവന്‍ ഹംസ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ പി.പി. മുഹമ്മദ് പദ്ധതി വിശദീകരിച്ചു. പരിശീലനം നേടിയ എച്ച്.എസ്.ഒമാര്‍ക്കുള്ള ബാഗ് വിതരണം പനമരം ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. കുഞ്ഞായിഷ നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. ഫൈസല്‍, മെംബര്‍ സുനീറ പഞ്ചാര, സി.ഡി.എസ് ചെയര്‍പേഴ്സന്‍ സീനത്ത് തന്‍വീര്‍, ജില്ലാ കണ്‍സള്‍ട്ടന്‍റ് എസ്. ഷീന എന്നിവര്‍ സംസാരിച്ചു. വി.പി.സി. ഹക്കീം സ്വാഗതവും ഇ.പി. ജലീല്‍ നന്ദിയും പറഞ്ഞു. കുടുംബശ്രീയുടെ ചെറുകിട സംരംഭങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ തനിമ, ഗുണനിലവാരം, പരിശുദ്ധി എന്നിവ ഉറപ്പുവരുത്തി മികച്ച പാക്കിങ്ങോടെയാണ് വീടുകളിലത്തെിക്കുന്നത്. മാര്‍ക്കറ്റ് ഉല്‍പന്നങ്ങളെക്കാള്‍ ഗുണനിലവാരവും വിലക്കുറവുമുണ്ട്. ഹോം ഷോപ്പ് പദ്ധതി മേല്‍നോട്ടത്തിനായി സജ്ജമാക്കിയ അഞ്ചംഗ മാര്‍ക്കറ്റിങ് മാനേജ്മെന്‍റ് ടീമാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുനയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.