മീനങ്ങാടി: ആളില്ലാതെയും വീട്ടിലെ ചെടികള്‍ക്ക് വെള്ളം നനക്കാനുള്ള സംവിധാനവുമായി മീനങ്ങാടി പോളിടെക്നിക് കോളജ് വിദ്യാര്‍ഥികള്‍. മണ്ണിന്‍െറ ഈര്‍പ്പം പരിശോധിച്ച് സ്വയംതന്നെ പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് അവസാനവര്‍ഷ ഇലക്ട്രോണിക്സ് വിദ്യാര്‍ഥികള്‍ വികസിപ്പിച്ചത്. മഴയുള്ള ദിവസങ്ങളില്‍ നനക്കാതിരിക്കുകയും ചൂടു കൂടുതലുള്ള ദിവസം കൂടുതല്‍തവണ നനക്കുകയും ചെയ്യും. കൃഷിസ്ഥലത്തെ ചൂട്, നനവ് എന്നിവ അറിയാനും ഇതില്‍ സംവിധാനമുണ്ട്. മൈക്രോ കണ്‍ട്രോളര്‍ ബോര്‍ഡിന്‍െറ സഹായത്തോടെയാണ് ഉപകരണം വികസിപ്പിച്ചത്. ഇതില്‍ ഘടിപ്പിച്ച സ്വിച്ച്, ട്യൂബ് എന്നിവ വഴിയാണ് ചെടികള്‍ക്ക് വെള്ളം നനക്കുക. മണ്ണിന്‍െറ ചൂട് അളന്ന് ആവശ്യമുള്ളപ്പോള്‍ വെള്ളത്തിന്‍െറ ചെറിയ മോട്ടോര്‍ പ്രവര്‍ത്തിക്കും. വെള്ളം ആവശ്യത്തിനായാല്‍ സ്വയം ഓഫാവുകയും ചെയ്യും. അപകടകരമായ രീതിയില്‍ ഗ്യാസ് ചോര്‍ച്ച ഉണ്ടാവുകയാണെങ്കില്‍ അത് ബസര്‍ മുഖേനയും ഫോണ്‍ വഴിയും അറിയിക്കാനുള്ള സംവിധാനവും വിദ്യാര്‍ഥികള്‍ വികസിപ്പിച്ചിട്ടുണ്ട്. പോളിടെക്നിക് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഒരു വര്‍ഷംമുമ്പ് ആരംഭിച്ച ‘മാസ്റ്റര്‍മൈന്‍ഡ്സ്’ എന്ന ഗ്രൂപ്പാണ് ഇതിനുപിറകില്‍. ജനങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ക്ക് സാങ്കേതികപരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ‘മാസ്റ്റര്‍ മൈന്‍ഡ്സ്’ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ മുമ്പ് വികസിപ്പിച്ച സോളാര്‍ ലൈറ്റ് മുംബൈ ഐ.ഐ.ടിയില്‍ നടന്ന എക്സിബിഷനില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അടക്ക പറിക്കുന്നതിനും നനക്കുന്നതിനുമുള്ള സംവിധാനം കഴിഞ്ഞവര്‍ഷം വികസിപ്പിച്ചിരുന്നു. ഇത് ഇത്തവണ നവീകരിച്ചിട്ടുമുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍െറ സഹായത്തോടെ ഇന്നവേഷന്‍ ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്‍റ് ക്ളബ് കോളജില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അഞ്ച് ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ആന്‍ഡ്രോയിഡ് ആപ് ഡെവലപ്മെന്‍റ് ക്ളാസുകളും ഉടന്‍ തുടങ്ങും. വി.എച്ച്.എസ്സി വിദ്യാര്‍ഥികള്‍ക്കായി കമ്യൂണിറ്റി കോളജും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.