വെള്ളമുണ്ട: മാനദണ്ഡങ്ങള്‍ പാലിക്കാതെ ആദിവാസി കുടുംബത്തിന്‍െറ പണയ വസ്തു ബാങ്ക് അധികൃതര്‍ ലേലംചെയ്ത് വിറ്റതായി പരാതി. വെള്ളമുണ്ട പഞ്ചായത്തിലെ കോക്കടവ് ഉപ്പംനട പണിയ കോളനിയിലെ ബാബുവിന്‍െറ സ്വര്‍ണമാണ് ഉടമയെ അറിയിക്കാതെ വെള്ളമുണ്ട എട്ടേനാല്‍ സര്‍വിസ് സഹ. ബാങ്ക് ലേലത്തില്‍ വിറ്റത്. 2.2.2015നാണ് ബാബു ഭാര്യയുടെ മുക്കാല്‍ പവന്‍െറ സ്വര്‍ണം പണയം വെച്ച് 10,000 രൂപ വാങ്ങിയത്. 2.8.15ന് കാലാവധിക്കായിരുന്നു സ്വര്‍ണം വെച്ചത്. എന്നാല്‍, സാമ്പത്തികപ്രയാസം കാരണം സ്വര്‍ണം അപ്പോള്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, കൂലിപ്പണിയെടുത്ത് പണയ സ്വര്‍ണം തിരിച്ചെടുക്കാന്‍ ഫെബ്രുവരി എട്ടിന് ചെന്നപ്പോള്‍ ലേലം ചെയ്തു വിറ്റു എന്ന മറുപടിയാണ് ബാങ്കില്‍നിന്ന് ലഭിച്ചത്. ഇത് ചോദ്യം ചെയ്തപ്പോള്‍ രജിസ്ട്രാര്‍ നോട്ടീസയച്ച് വിവരം പറഞ്ഞിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞത്രെ. എന്നാല്‍, ഒരു രജിസ്റ്റര്‍ നോട്ടീസും ബാബുവിന് ലഭിച്ചിട്ടില്ല. പണയ വസ്തു ലേലവുമായി ബന്ധപ്പെട്ട് മൂന്ന് നോര്‍മല്‍ നോട്ടീസും ഒടുവില്‍ രജിസ്റ്റര്‍ നോട്ടീസിനുപുറമെ നേരിട്ടുചെന്ന് അറിയിക്കണമെന്നും ചട്ടമുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം കാറ്റില്‍പറത്തിയാണ് ലേലം ചെയ്ത് വില്‍പന നടന്നിരിക്കുന്നത്. ലേലത്തിനായി നിയമപ്രകാരം രജിസ്റ്റര്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും പത്രപരസ്യം ചെയ്തിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ പറയുന്നു. ആദിവാസികള്‍ക്കെതിരെ മാര്‍ച്ച് 31 വരെ ഒരു നടപടിയും പാടില്ളെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് ബാങ്കിന്‍െറ നടപടി. ഇതിനെതിരെ മനുഷ്യാവകാശ കമീഷനിലടക്കം പരാതി നല്‍കിയിട്ടുണ്ട്. സ്വര്‍ണ ലേലം; അന്വേഷണം നടത്തണം വെള്ളമുണ്ട: സര്‍വിസ് സഹ. ബാങ്കില്‍ ആദിവാസിയുടെ സ്വര്‍ണം ലേലം ചെയ്തു വിറ്റ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് റെവലൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി (ആര്‍.എസ്.പി.എം) ജില്ലാ കമ്മിറ്റി ആവശ്യശപ്പട്ടു. മനുഷ്യാവകാശ കമീഷന് പരാതി നല്‍കി. ജില്ലാ സെക്രട്ടറി കെ.പി. ശശികുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം കെ. വീരേന്ദ്രകുമാര്‍, പി. യൂസഫ്, ബേബി ബത്തേരി, രതീഷ്കുമാര്‍, വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.