തമിഴ്നാട്ടില്‍ വനാവകാശനിയമം നടപ്പാക്കി ആദിവാസികളെ സംരക്ഷിക്കണം

ഗൂഡല്ലൂര്‍: ആദിവാസികളെയും വനത്തോടുചേര്‍ന്നുള്ള ഗ്രാമവാസികളെയും സംരക്ഷിക്കാന്‍ 2006 വനാവകാശനിയമം നടപ്പാക്കണമെന്ന് വ്യവസായികള്‍ തൊഴിലാളര്‍കള്‍ മുന്നേറ്റസംഘം (വി.ടി.എം.എസ്) ആവശ്യപ്പെട്ടു. വനാവകാശനിയമം സംബന്ധിച്ച് ഊട്ടിയില്‍ നടത്തിയ വിശദീകരണയോഗത്തില്‍ സംഘം പ്രസിഡന്‍റ് രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വനാവകാശ നിയമപ്രകാരം ആദിവാസികള്‍ മാത്രമല്ല, സംരക്ഷിക്കപ്പെടുന്നത്. വനത്തോടുചേര്‍ന്ന് ജീവിക്കുന്ന കര്‍ഷകരടക്കമുള്ളവരെ സംരക്ഷിക്കാന്‍ ഉതകുന്നവിധത്തിലാണ് നിയമം സഹായകമാവുന്നതെന്ന് വി.ടി.എം.എസ് സംസ്ഥാന കോഓഡിനേറ്റര്‍ എം.എസ്. ശെല്‍വരാജ് വ്യക്തമാക്കി. ഈ നിയമം തമിഴ്നാട്ടില്‍ നടപ്പാക്കിയിട്ടില്ല. വനാവകാശനിയമം തമിഴ്നാട്ടില്‍ നടപ്പാക്കുന്നത് ചെന്നൈ ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ അന്യായത്തില്‍ ദേശീയ സന്നദ്ധ സംഘടനകളോടൊപ്പം വി.ടി.എം.എസും എരുമാട് ആദിവാസിസംഘവും കക്ഷിചേര്‍ന്നിരുന്നു. കേസ് പരിഗണിച്ച കോടതി മറ്റു സംസ്ഥാനങ്ങളില്‍ 2006 വനാവകാശനിയമം നടപ്പാക്കിയ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍മാത്രം വേണ്ടെന്നുവെക്കുന്നതിനെ ചോദ്യം ചെയ്തു. വനാവകാശനിയമം ഉടന്‍ നടപ്പാക്കി ആദിവാസികളെയും വനത്തോടുചേര്‍ന്ന് ജീവിക്കുന്നവരെയും സംരക്ഷിക്കണമെന്ന് കോടതി ഉത്തരവിട്ടതായും എം.എസ്. ശെല്‍വരാജ് വ്യക്തമാക്കി. സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ പ്രസ്തുതനിയമം ഉടന്‍ നടപ്പാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.