പാതി തളര്‍ന്ന മനുവിനും കൂടപ്പിറപ്പുകള്‍ക്കും തണലേകി രാജാ സാഹിബ്

തിരുനെല്ലി: പാതിതളര്‍ന്ന് പുറംലോകവുമായി ബന്ധമില്ലാതെ ഇരുട്ടുമുറിയില്‍ തളര്‍ന്നു കിടക്കുന്ന മനുവിനും സഹോദരനെ സംരക്ഷിക്കുന്ന സഹോദരിമാര്‍ക്കും തണലേകി നടനും മിമിക്രി താരവുമായ രാജാ സാഹിബ് കോളനിയിലത്തെി. കാട്ടിക്കുളം ചെമ്പകമൂല കോളനിയിലെ കൂരയിലാണ് മനു കഴിയുന്നത്. പാതി തളര്‍ന്ന മനുവിനെ പ്രാഥമിക കാര്യങ്ങള്‍ക്കുവരെ ചുമലിലേറ്റിയാണ് സഹോദരി കൊണ്ടുപോകുന്നത്. ഇവരുടെ മാതാവ് ചെറുപ്പത്തില്‍ മരിച്ചുപോയി. പിതാവിന്‍െറ സഹായമില്ല. ഇതോടെയാണ് സഹോദരങ്ങള്‍ തീരാദുരിതത്തിലയത്. ഇവരുടെ ദൈന്യത സംബന്ധിച്ച് ജനുവരി 13ന് ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. ഇതോടെ നിരവധി പേര്‍ കുടുംബത്തിന് സഹായം നല്‍കിയിരുന്നു. വാര്‍ത്ത കണ്ടാണ് കഴിഞ്ഞ ദിവസം രാജാ സാഹിബും കോളനിയിലത്തെിയത്. നടനും സഹപ്രവര്‍ത്തകരും രണ്ടുമണിക്കൂറോളം ഇവരോടൊപ്പം ചെലഴിച്ചു. രണ്ടുമാസത്തേക്കുള്ള ധാന്യങ്ങളും പുത്തന്‍ വസ്ത്രങ്ങളും നല്‍കി. മനുവിന്‍െറ ചികിത്സ, ഇളയ കുട്ടി നിഷയുടെ വിദ്യാഭ്യാസം, രണ്ട് സഹോദരിമാരുടെ തുടര്‍പഠനം എന്നിവയും ഇവര്‍ ഏറ്റെടുത്തു. വീടിന്‍െറ മേല്‍ക്കൂര നന്നാക്കുമെന്നും വീടിന്‍െറ മുന്നില്‍ ഇരുമ്പിന്‍െറ ഗ്രില്‍ സ്ഥാപിക്കുമെന്നും രാജാ സാഹിബ് വാഗ്ദാനം നല്‍കി. കുടുംബത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങളും കാട്ടിക്കുളം കൈരളി സ്റ്റോറില്‍നിന്നും ലഭിക്കാനുള്ള സൗകര്യങ്ങളും ഒരുക്കി. കുടിവെള്ളം ശേഖരിക്കാനുള്ള പാത്രങ്ങളും പായ, പുതപ്പ് എന്നിവയും നല്‍കി. പാതി തളര്‍ന്ന മനുവിനും കൂടപ്പിറപ്പുകള്‍ക്കും തണലേകി രാജാ സാഹിബ് തിരുനെല്ലി: പാതിതളര്‍ന്ന് പുറംലോകവുമായി ബന്ധമില്ലാതെ ഇരുട്ടുമുറിയില്‍ തളര്‍ന്നു കിടക്കുന്ന മനുവിനും സഹോദരനെ സംരക്ഷിക്കുന്ന സഹോദരിമാര്‍ക്കും തണലേകി നടനും മിമിക്രി താരവുമായ രാജാ സാഹിബ് കോളനിയിലത്തെി. കാട്ടിക്കുളം ചെമ്പകമൂല കോളനിയിലെ കൂരയിലാണ് മനു കഴിയുന്നത്. പാതി തളര്‍ന്ന മനുവിനെ പ്രാഥമിക കാര്യങ്ങള്‍ക്കുവരെ ചുമലിലേറ്റിയാണ് സഹോദരി കൊണ്ടുപോകുന്നത്. ഇവരുടെ മാതാവ് ചെറുപ്പത്തില്‍ മരിച്ചുപോയി. പിതാവിന്‍െറ സഹായമില്ല. ഇതോടെയാണ് സഹോദരങ്ങള്‍ തീരാദുരിതത്തിലയത്. ഇവരുടെ ദൈന്യത സംബന്ധിച്ച് ജനുവരി 13ന് ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. ഇതോടെ നിരവധി പേര്‍ കുടുംബത്തിന് സഹായം നല്‍കിയിരുന്നു. വാര്‍ത്ത കണ്ടാണ് കഴിഞ്ഞ ദിവസം രാജാ സാഹിബും കോളനിയിലത്തെിയത്. നടനും സഹപ്രവര്‍ത്തകരും രണ്ടുമണിക്കൂറോളം ഇവരോടൊപ്പം ചെലഴിച്ചു. രണ്ടുമാസത്തേക്കുള്ള ധാന്യങ്ങളും പുത്തന്‍ വസ്ത്രങ്ങളും നല്‍കി. മനുവിന്‍െറ ചികിത്സ, ഇളയ കുട്ടി നിഷയുടെ വിദ്യാഭ്യാസം, രണ്ട് സഹോദരിമാരുടെ തുടര്‍പഠനം എന്നിവയും ഇവര്‍ ഏറ്റെടുത്തു. വീടിന്‍െറ മേല്‍ക്കൂര നന്നാക്കുമെന്നും വീടിന്‍െറ മുന്നില്‍ ഇരുമ്പിന്‍െറ ഗ്രില്‍ സ്ഥാപിക്കുമെന്നും രാജാ സാഹിബ് വാഗ്ദാനം നല്‍കി. കുടുംബത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങളും കാട്ടിക്കുളം കൈരളി സ്റ്റോറില്‍നിന്നും ലഭിക്കാനുള്ള സൗകര്യങ്ങളും ഒരുക്കി. കുടിവെള്ളം ശേഖരിക്കാനുള്ള പാത്രങ്ങളും പായ, പുതപ്പ് എന്നിവയും നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.