കല്‍പറ്റ: ജില്ലയില്‍ 1124.97 ഹെക്ടര്‍ സ്ഥലത്ത് കുടുംബശ്രീയുടെ കൃഷി. കൂടുതലും ജൈവകൃഷിയാണ്. 21,866 വനിതകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ആകെ 4378 ചെറുകിട സംരംഭ ഗ്രൂപ്പുകളാണുള്ളത്. 326.76 ഹെക്ടര്‍ കൃഷിയിടത്ത് നെല്‍കൃഷിയും 198.16 ഹെക്ടറില്‍ വാഴയും 179.59 ഹെക്ടറില്‍ പച്ചക്കറികളും 413.86 ഹെക്ടര്‍ കിഴങ്ങുവര്‍ഗങ്ങളും 11 ഹെക്ടറില്‍ മറ്റു വിളകളുമാണ് കൃഷിചെയ്യുന്നത്. ചെറുകിട സംരംഭകര്‍ക്ക് കൃഷികള്‍ ചെയ്യുന്നതിന് നിര്‍ദേശങ്ങളും പിന്തുണയുമായി 26 കര്‍ഷക സഹായ സെന്‍ററുകളില്‍ 596 മികച്ച കര്‍ഷകരെയും കുടുംബശ്രീ വഴി തെരഞ്ഞെടുത്തിട്ടുണ്ട്. കുടുംബശ്രീ കൂട്ടായ്മയില്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് ഗ്രാമചന്തകളിലും ആവശ്യക്കാരേറെയാണ്. സ്വന്തം ആവശ്യത്തിനായി ആരംഭിച്ച ജൈവകൃഷികളും വിവിധതരം ഉല്‍പന്നങ്ങളുടെ നിര്‍മാണവും വരുമാനമാര്‍ഗത്തിലേക്ക് വഴിയൊരുക്കിയപ്പോള്‍ പിന്തുണയായി കുടുംബശ്രീ ജില്ലാ മിഷനും സജീവമായി ഇവര്‍ക്കൊപ്പമുണ്ട്. കുടുംബശ്രീ സി.ഡി.എസിന്‍െറ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രമാക്കിയാണ് ഗ്രാമചന്തകള്‍ നടത്തുന്നത്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കി ചെറുകിട സംരംഭ ഗ്രൂപ്പുകളിലൂടെ ഉല്‍പന്നങ്ങള്‍ കുടുംബശ്രീ ആഴ്ചച്ചന്തയിലത്തെിച്ച് ആവശ്യക്കാരിലത്തെിക്കുകയാണ് ഇതിലൂടെ. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ഹോം ഷോപ് വഴി വിപണന സാധ്യതയൊരുക്കുന്നുണ്ട്. ജില്ലയില്‍ നടക്കുന്ന വിവിധ മേളകളില്‍ കുടുംബശ്രീ ചന്തകള്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. മാസത്തില്‍ മൂന്നു ദിവസം മാസച്ചന്തകളും ആഴ്ചയില്‍ ഒരിക്കല്‍ ആഴ്ചച്ചന്തയും നടത്തുന്നു. എടവക, വെള്ളമുണ്ട എന്നിവിടങ്ങളില്‍ തിങ്കളാഴ്ചയും നെന്‍മേനി, പടിഞ്ഞാറത്തറ, വൈത്തിരി, മൂപ്പൈനാട്, പൂതാടി, പനമരം, തവിഞ്ഞാല്‍, പൊഴുതന എന്നിവിടങ്ങളില്‍ ശനിയാഴ്ചയും കണിയാമ്പറ്റ, കോട്ടത്തറ, അമ്പലവയല്‍, കല്‍പറ്റ എന്നിവിടങ്ങളില്‍ ബുധനാഴ്ചയും മുട്ടില്‍, മുള്ളന്‍കൊല്ലി, മാനന്തവാടി, വെങ്ങപ്പള്ളി എന്നിവിടങ്ങളില്‍ വെള്ളിയാഴ്ചയുമാണ് ചന്തകള്‍ നടക്കുന്നത്. മീനങ്ങാടി സി.ഡി.എസില്‍ ദിവസച്ചന്തയും ബത്തേരിയില്‍ മാസച്ചന്തയും നടത്തിവരുന്നു. തനിമ, പരിശുദ്ധി, ജൈവ കൃഷിരീതി എന്നിവ ഉറപ്പുവരുത്തിയാണ് വിപണനം സാധ്യമാക്കുന്നത്. കുടുംബശ്രീയുടെ സാമൂഹികാധിഷ്ഠിത വിതരണ വിപണന സംവിധാനമാണ് ചന്തകള്‍. ഇടനിലക്കാരില്ലാതെ ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റിലത്തെിച്ച് ന്യായവിലയ്ക്ക് വിപണനം ഒരുക്കുകയാണ് ഇവിടെ. ഗുണനിലവാരത്തിനും ഊന്നല്‍നല്‍കുന്നു. അരി, അരിപ്പൊടി, കറിപൗഡറുകള്‍, വിവിധയിനം അച്ചാറുകള്‍, സോപ്പ്, സോപ്പുപൊടി, മെഴുകുതിരി, ലോഷനുകള്‍, തുണിത്തരങ്ങള്‍, കൂണ്‍, തേന്‍, മുളകൊണ്ടുള്ള കരകൗശല വസ്തുക്കള്‍, പപ്പടം, പലഹാരങ്ങള്‍, ചക്കയുല്‍പന്നങ്ങള്‍ എന്നിവയും ചന്തകളിലത്തെുന്നു. ഇവ കൂടാതെ സംഘകൃഷി ഗ്രൂപ്പുകളുടെ പച്ചക്കറികള്‍, പഴ, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയും വാങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.