കല്‍പറ്റ: ജില്ലയിലെ ഒഴിഞ്ഞുകിടക്കുന്ന കലാ-കായികാധ്യാപകരുടെ തസ്തികയില്‍ എസ്.എസ്.എ ഫണ്ടുപയോഗിച്ച് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ആര്‍ട്ട് ആന്‍ഡ് ഫിസിക്കല്‍ എജുക്കേഷന്‍ അസോസിയേഷന്‍ തിങ്കളാഴ്ച മുതല്‍ കലക്ടറേറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ കലാകായികപഠനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 350 കോടി രൂപ ഈ തസ്തികകളില്‍ നിയമനം നടത്താത്തതിനാല്‍ ചെലവഴിക്കാതെ കിടക്കുകയാണ്. 2010ലെ സുപ്രീംകോടതി വിധി പ്രകാരം രാജ്യത്തെ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതിനാണ് പദ്ധതി അനുവദിച്ചത്. ഇതനുസരിച്ച് ജൂണ്‍ മുതല്‍ സ്കൂളുകളില്‍ എട്ട് പിരീയഡുകളാക്കി. കൈപുസ്തകവും റിസോഴ്സ് ബുക്കും തയാറാക്കുകയും ചെയ്തു. എന്നാല്‍, ആവശ്യത്തിന് ഫണ്ടും യോഗ്യതയുള്ള അധ്യാപകരുമുണ്ടായിട്ടും നിയമനം നടക്കുന്നില്ല. കേന്ദ്ര ഫണ്ടുക്കായിരിക്കെ സംസ്ഥാന സര്‍ക്കാറിന് സാമ്പത്തികബാധ്യത ഇല്ലാതിരുന്നിട്ടും നിയമനം നടത്താത്തതിനാല്‍ ഫണ്ട് ട്രഷറിയിലത്തെുന്നു. ഈ വര്‍ഷം കേരളത്തില്‍ മൊത്തം 95 കോടി ലഭിച്ചതില്‍ വയനാടിന്‍െറ വിഹിതം 2.41 കോടിയാണ്. സംസ്ഥാനത്തൊട്ടാകെ 6340 അധ്യാപകരുടെ ഒഴിവുകളാണ് നികത്തപ്പെടാതിരിക്കുന്നത്. വയനാട്ടില്‍ മാത്രം നൂറിലേറെ ഒഴിവുകളുണ്ട്. ഈവര്‍ഷം സ്കൂളുകളില്‍ അര്‍ധവാര്‍ഷിക പരീക്ഷയില്‍ കലാകായിക വിഷയങ്ങളിലും പരീക്ഷ നടത്തിയിരുന്നു. ഈ വിഷയങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസംപോലും നല്‍കാതെയായിരുന്നു പരീക്ഷ. പരീക്ഷ നടത്തിയ സ്കൂളുകളില്‍ ഭാഷാ അധ്യാപകരാണ് ഇതുസംബന്ധിച്ച ഉത്തരപരീക്ഷയില്‍ മൂല്യനിര്‍ണയം നടത്തിയത്. ബാങ്കുകളില്‍നിന്ന് വിദ്യാഭ്യാസ വായ്പയെടുത്ത് കലാകായിക വിഷയങ്ങളില്‍ ഉന്നതബിരുദം നേടിയ ഒട്ടേറെപേര്‍ തൊഴിലില്ലാതിരിക്കുമ്പോഴാണിതെന്നും ഭാരവാഹികള്‍ ആരോപിച്ചു. ജില്ലാ സെക്രട്ടറി മനോജ്, മുന്‍ പ്രസിഡന്‍റുമാരായ യു.പി. മോഹന്‍ദാസ്, എന്‍.പി. രജീഷ്, ട്രഷറര്‍ ബി. തങ്കമണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.