കല്‍പറ്റ: ജില്ലയിലെ വിവിധ സാമൂഹികക്ഷേമ പെന്‍ഷന്‍ വിതരണോദ്ഘാടനം പട്ടികവര്‍ഗ യുവജനക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഗ്രാമപഞ്ചായത്തുകള്‍ മുഖേന വിതരണം ചെയ്യുന്ന സാമൂഹികക്ഷേമ പെന്‍ഷനുകള്‍ ലഭിക്കുന്നതിന് പോസ്റ്റ് ഓഫിസ് വിതരണ മാര്‍ഗമായി തെരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള സാന്ത്വന ധനസഹായമായി 14 കോടിയുടെ ചെക്കുകളാണ് പഞ്ചായത്ത് വകുപ്പിന്‍െറ നേതൃത്വത്തില്‍ വിതരണം ചെയ്തത്. വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, 50 വയസ്സിനു മുകളില്‍ പ്രായമുള്ള അവിവാഹിത അമ്മമാര്‍ക്കുള്ള പെന്‍ഷന്‍ ഇനങ്ങളിലായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ 48,671 പേര്‍ക്കുള്ള ചെക്കുകളാണ് വിതരണം ചെയ്തത്. കഴിഞ്ഞ ജൂണ്‍ വരെ പോസ്റ്റ് ഓഫിസുകള്‍ മുഖാന്തരം മണി ഓര്‍ഡറായി വിതരണം ചെയ്തിരുന്ന ചെക്കുകള്‍ പിന്നീട് പോസ്റ്റ് ഓഫിസ് സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, പോസ്റ്റ് ഓഫിസുകളില്‍ കോര്‍ ബാങ്കിങ് ഏര്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് ധനസഹായവിതരണം മുട ങ്ങിയത്. സാന്ത്വന സഹായ പെന്‍ഷനുകള്‍ ആവശ്യക്കാര്‍ക്കത്തെിക്കുന്നതിനായി സംസ്ഥാനതലത്തില്‍ എല്ലാ ജില്ലകളിലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഗുണഭോക്താക്കള്‍ക്ക് ചെക് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള ചെക്കുകള്‍ പ്രത്യേക കാര്‍ട്ടണുകളിലാക്കി സീല്‍ ചെയ്താണ് വിതരണംനട ത്തിയത്. നോര്‍ക്കയുടെ ധനസഹായ ചെക് വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, കല്‍പറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍, മാനന്തവാടി നഗരസഭാ അധ്യക്ഷന്‍ വി.ആര്‍. പ്രവീജ്, സുല്‍ത്താന്‍ ബത്തേരി നഗരസഭാ അധ്യക്ഷന്‍ സി.കെ. സഹദേവന്‍, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്‍റ് കടവന്‍ ഹംസ എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ കേശവേന്ദ്ര കുമാര്‍ സ്വാഗതവും അസി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി ജോസഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.