ബോണസ് പ്രശ്നം പരിഹരിക്കാന്‍ എച്ച്.എം.എല്‍ തയാറാകണം –സി.പി.എം

കല്‍പറ്റ: ഹാരിസണ്‍ തോട്ടങ്ങളിലെ ബോണസ് പ്രശ്നം പരിഹരിക്കാന്‍ എച്ച്.എം.എല്‍ മാനേജ്മെന്‍റ് തയാറാകണമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് വയനാട് എസ്റ്റേറ്റ് ലേബര്‍ യൂനിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി. ഗഗാറിന്‍ ചുണ്ടേല്‍ ഡിവിഷന്‍ ഓഫിസിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല കുത്തിയിരുപ്പുസമരം ഒത്തുതീര്‍പ്പാക്കണം. ജില്ലയിലെ മറ്റുതോട്ടങ്ങളില്‍ തൊഴിലാളികള്‍ക്ക് അര്‍ഹമായ ബോണസ് ലഭിച്ചിട്ടും ഹാരിസണ്‍ കമ്പനി തൊഴിലാളിവിരുദ്ധ സമീപനം തുടരുകയാണ്. തൊഴിലാളികളുടെ കാര്യത്തില്‍ തോട്ടം ഉടമകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. 42,000 രൂപ ശമ്പളപരിധി നിശ്ചയിച്ചാണ് തൊഴിലാളികളുടെ ബോണസ് കണക്കാക്കുന്നത്. കൊളുന്ത് നുള്ളുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ ശമ്പള പരിധി ഒരുലക്ഷം രൂപയോളം വരുമെന്നിരിക്കെ അധ്വാനത്തിന്‍െറ പകുതി തുകക്കുള്ള ബോണസുംപോലും ലഭിക്കുന്നില്ല. സമരം ഒത്തുതീര്‍പ്പാക്കാന്‍ ഹാരിസണ്‍ മാനേജ്മെന്‍റ് തയാറായില്ളെങ്കില്‍ ശക്തമായ സമരം നേരിടേണ്ടിവരുമെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.