‘റെയില്‍വേ: എസ്.പി.വി രൂപവത്കരിക്കാന്‍ അടിയന്തര തീരുമാനമെടുക്കണം’

സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോട്-സുല്‍ത്താന്‍ ബത്തേരി-നിലമ്പൂര്‍ റെയില്‍പ്പാതക്കുവേണ്ടി എസ്.പി.വി രൂപവത്കരിക്കാന്‍ അടിയന്തര തീരുമാനമെടുക്കണമെന്നും സംസ്ഥാന ബജറ്റില്‍ ഇതിനുവേണ്ടി നൂറുകോടി ഫണ്ടനുവദിക്കണമെന്നും നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി സര്‍ക്കാറിനോടാവശ്യപ്പെട്ടു. എസ്.പി.വി രൂപവത്കരണ തീരുമാനം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയാല്‍ മാത്രമേ അടുത്ത റെയില്‍വേ ബജറ്റില്‍ ഈപാത അനുവദിക്കാന്‍ കഴിയൂ. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതാ പദ്ധതി ഇടംനേടിയത് ഏറെ പ്രതീക്ഷയുണര്‍ത്തുന്നതാണെന്ന് യോഗം വിലയിരുത്തി. വയനാടിന്‍െറ സ്വപ്നം ഇതോടെ സര്‍ക്കാര്‍ നയമായി മാറി. ബജറ്റ് സമ്മേളനം ഈമാസം ആരംഭിക്കുമ്പോള്‍ നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ പാത റെയില്‍വേ ബജറ്റില്‍ ഉറപ്പുവരുത്താന്‍ അടിയന്തരനടപടികളും ജാഗ്രതയും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു. അഡ്വ. ടി.എം. റഷീദ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.