മാനന്തവാടി ബിവറേജസ് സമരം; കൗണ്‍സിലറെയടക്കം കസ്റ്റഡിയിലെടുത്തു

മാനന്തവാടി: ബിവറേജ് കോര്‍പറേഷന് കീഴിലെ മാനന്തവാടി മദ്യശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് വള്ളിയൂര്‍ക്കാവിലെ ചില്ലറ വില്‍പനശാല കേന്ദ്രത്തിന് മുന്നില്‍ നടക്കുന്ന സമരത്തിന്‍െറ ഭാഗമായി റോഡ് ഉപരോധിച്ച നഗരസഭാ കൗണ്‍സിലറടക്കമുള്ള ആളുകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകീട്ട്് ആറരയോടെയാണ് സംഭവം. വില്‍പന കേന്ദ്രത്തിന് സമീപം സമരാനുകൂലികള്‍ സ്ഥാപിച്ച കൊടിയും പന്തലും അഴിച്ചുമാറ്റി സ്ഥാപനത്തിലേക്ക് മദ്യമിറക്കാനത്തെിയ ലോറി പ്രവേശിക്കാന്‍ അനുമതി നല്‍കിയെന്നാരോപിച്ചായിരുന്നു നഗരസഭാ കൗണ്‍സിലര്‍ റഷീദ് പടയന്‍െറ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചത്. സമരം നടത്തിയ കൗണ്‍സിലറടക്കമുള്ള അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. എന്നാല്‍, സമരപ്പന്തല്‍ പൊളിച്ചുനീക്കുകയും കൊടി എടുത്തുമാറ്റുകയും ചെയ്തത് ബിവറേജ് ജീവനക്കാരാണെന്ന് സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ ആരോപിക്കുകയും അതിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നും കസ്റ്റഡിയിലെടുത്തവര്‍ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്ന് മാനന്തവാടി എസ്.ഐയുടെ നേതൃത്വത്തില്‍ രാത്രി വൈകിയും ചര്‍ച്ച നടക്കുകയാണ്. ആരുടെ പേരിലും കേസെടുത്തിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.