കല്‍പറ്റ: സര്‍ക്കാറിന്‍െറ ശമ്പള പരിഷ്കരണ ഉത്തരവില്‍ വെറ്ററിനറി ഡോക്ടര്‍മാരെ അവഹേളിച്ചതില്‍ പ്രതിഷേധിച്ച് കേരള ഗവ. വെറ്ററിനറി ഓഫിസേഴ്സ് അസോസിയേഷന്‍ പ്രത്യക്ഷ സമരത്തിലേക്കിറങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്‍െറ ഭാഗമായി ഫെബ്രുവരി 15ന് നിയമസഭാ മാര്‍ച്ചും ധര്‍ണയും നടത്തും. സമരത്തിന്‍െറ ആദ്യപടിയായി ശനിയാഴ്ച നടന്ന പ്രതിമാസ അവലോകന യോഗം ഡോക്ടര്‍മാര്‍ ബഹിഷ്കരിച്ചു. വിവിധ വിഭാഗം ജീവനക്കാര്‍ക്ക് മെച്ചമുണ്ടായ റിപ്പോര്‍ട്ടില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവന വേതന വ്യവസ്ഥകള്‍ പാടെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഡോക്ടര്‍മാരോട് ശമ്പള തുല്യതയുണ്ടായിരുന്നത് ഇപ്പോള്‍ അവര്‍ക്ക് ലഭിക്കുന്നതിന്‍െറ പകുതി ശമ്പളമായി കുറഞ്ഞിരിക്കുന്നു. സംസ്ഥാനം നിലവില്‍ വന്നതുമുതല്‍ ഗസറ്റഡ് കേഡറില്‍ ജോലി ചെയ്തുവന്നവരാണ് വെറ്ററിനറി ഡോക്ടര്‍മാര്‍. എന്നാല്‍, ഒമ്പതാം ശമ്പള പരിഷ്കരണത്തിന് ശേഷം മാത്രം ഗസറ്റഡ് കേഡറിലേക്കത്തെുകയും തങ്ങളേക്കാള്‍ കുറഞ്ഞ ശമ്പളം വാങ്ങിവന്നവരുമായ മറ്റു പല വിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഇത്തവണത്തെ ശമ്പള പരിഷ്കരണത്തിലൂടെ വെറ്ററിനറി ഡോക്ടര്‍മാരുടേതിന് തുല്യമായ ശമ്പളമായി. മറ്റ് ചിലര്‍ക്കൊക്കെ അതിനേക്കാള്‍ ഉയര്‍ന്ന ശമ്പള സ്കെയിലും നല്‍കിയിരിക്കുന്നു. വെറ്ററിനറി ഡോക്ടറുടെ അതേ ശമ്പള സ്കെയിലില്‍ സര്‍വിസില്‍ പ്രവേശിക്കുന്ന അസി. എന്‍ജിനീയര്‍, അസി. പബ്ളിക് പ്രോസിക്യൂട്ടര്‍ എന്നിവര്‍ക്ക് 26,200 രൂപയുടെ വര്‍ധനയുണ്ടാകുമ്പോള്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് വെറും 3300 രൂപയുടെ വര്‍ധന മാത്രമാണ് ലഭിക്കുന്നത്. ഇത് അവഹേളനമാണെന്നാണ് അസോസിയേഷന്‍െറ വിലയിരുത്തല്‍. കുരങ്ങുപനി, പക്ഷിപ്പനി, പന്നിപ്പനി, പേ വിഷബാധ തുടങ്ങിയ മാരകരോഗങ്ങളുമായി അടുത്തിടപഴകുന്ന വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് റിസ്ക് അലവന്‍സ് ഇനിമുതല്‍ നല്‍കേണ്ടതില്ളെന്ന കമീഷന്‍െറ തീരുമാനവും പ്രതിഷേധാര്‍ഹമാണ്. വെറ്ററിനറി ഡോക്ടര്‍മാരെ അപമാനിക്കുന്ന ഇത്തരം നീക്കങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയാത്ത പക്ഷം സര്‍ക്കാര്‍ സ്കീമുകള്‍ നടപ്പാക്കുന്നതില്‍ നിന്നടക്കം വിട്ടുനില്‍ക്കും. പതിവ് ചികിത്സമാത്രം നടത്തിയാല്‍ മതിയെന്നാണ് തങ്ങളുടെ തീരുമാനമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഡോ. ജയകൃഷ്ണന്‍, ഡോ. പ്രഭാകരന്‍ പിള്ള, ഡോ. മുസ്തഫ കോട്ട, ഡോ. കെ.എല്‍. തോമസ്, ഡോ. റീന ജോര്‍ജ്, ഡോ. ഷര്‍മധ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.