മാനന്തവാടി: തവിഞ്ഞാല്‍, മാനന്തവാടി വില്ളേജുകളിലായി പാരിസണ്‍ തേയിലത്തോട്ടം കമ്പനി അധികമായി കൈവശംവെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കുന്ന നടപടി റവന്യൂ വകുപ്പ് ആരംഭിച്ചു. ഇത്തരം ഭൂമികള്‍ സര്‍വേ നടത്തി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. 649 ഏക്കര്‍ ഭൂമിയാണ് അധികമായുള്ളതെന്നാണ് റവന്യുവിന്‍െറ കണ്ടത്തെല്‍. ഇതില്‍ മാനന്തവാടി വില്ളേജിലെ 78 ഏക്കറും തവിഞ്ഞാല്‍ വില്ളേജിലെ 15 ഏക്കര്‍ ഭൂമിയും സര്‍വേ നടത്തി അളന്ന് തിരിച്ചുപിടിച്ചുകഴിഞ്ഞു. ബാക്കി ഭൂമി കൂടി കണ്ടത്തൊനുള്ള സര്‍വേ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്‍െറ ഭാഗമായി നാല് സ്ക്വാഡുകളായി തിരിച്ചാണ് സര്‍വേ നടക്കുന്നത്. 2016 മാര്‍ച്ച് 31നകം ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലയില്‍ ആദ്യമായാണ് വന്‍കിട കമ്പനികളുടെ ഭൂമി പിടിച്ചെടുക്കാന്‍ തുടങ്ങിയത്. തിരുനെല്ലി പഞ്ചായത്തിലെ ബ്രഹ്മഗിരി, ആലത്തൂര്‍ തുടങ്ങിയ എസ്റ്റേറ്റുകളും അധികഭൂമി കൈവശംവെച്ചുവരുന്നതായി റവന്യൂ കണ്ടത്തെിയിരുന്നു. ഈ ഭൂമികളും പിടിച്ചെടുക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ ഏറ്റവുമധികം ഭൂമി കൈവശംവെച്ചിരിക്കുന്നത് ഹാരിസണ്‍ മലയാളം പ്ളാന്‍േറഷന്‍ ലിമിറ്റഡാണ്. 18798.11 ഏക്കര്‍ ഭൂമിയാണ് ഇവര്‍ കൈവശംവെച്ചിരിക്കുന്നത്. പോഡാര്‍, എല്‍സണ്‍ തുടങ്ങിയ കമ്പനികളും അധികഭൂമി കൈവശം വെച്ചുവരുന്നുണ്ട്. ഇവയെല്ലാം സര്‍വേ നടത്തി തിരിച്ചുപടിക്കുക എന്നത് റവന്യൂ വകുപ്പിന് കടുത്ത വെല്ലുവിളിയാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ഇവരെ വലക്കു ന്നത്. സര്‍വേ നടപടികള്‍ക്കായി സ്പെഷല്‍ ടീമിനെ നിയോഗിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പിടിച്ചെടുക്കുന്ന ഭൂമി ഭൂരഹിതരായ ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിതരണംചെയ്യണമെന്ന ആവശ്യവുമുയര്‍ ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.