ഗൂഡല്ലൂര്‍: പന്തല്ലൂര്‍ താലൂക്കിലെ ഗ്ളന്‍റോക്ക് ആദിവാസി കോളനിയില്‍ റവന്യൂ അധികൃതര്‍ സന്ദര്‍ശനം നടത്തി. കോളനിയിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാനും മറ്റും നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കേരള-തമിഴ്നാട് വനാതിര്‍ത്തിയിലെ ഗ്ളന്‍റോക്ക് വനത്തിനുള്ളില്‍ പൂര്‍വികരായ ഒമ്പത് കാട്ടുനായ്ക്കരാണ് താമസിക്കുന്നത്. ഇവര്‍ക്ക് ഒരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ദുരിതത്തിലാണ്. ഗ്രാമവാസികളില്‍ അപേക്ഷകള്‍ അധികൃതര്‍ സ്വീകരിച്ചു. മാവോവാദികളുടെ പ്രേരണക്ക് വിധേയമായി ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഇറങ്ങുമോയെന്ന ഭയത്തിലാണ് പൊലീസും വനംവകുപ്പും റവന്യൂ അധികൃതരും ജില്ലാ കലക്ടറുടെ ഉത്തരവുപ്രകാരം ഗ്ളന്‍റോക്ക് കോളനിയിലത്തെിയത്. അജ്ഞാതര്‍ ആരെങ്കിലും എത്തുന്നുണ്ടോ എന്നും ആദിവാസികളോട് ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞു. പരിചയമില്ലാത്തവര്‍ ഗ്രാമത്തിലത്തെിയാല്‍ ഉടന്‍ വിവരമറിയിക്കമെന്നും അവരെ ഓര്‍മപ്പെടുത്തുകയും അടിസ്ഥാനസൗകര്യങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.