ഇതരസംസ്ഥാന മോഷണസംഘം പിടിയില്‍

വടകര: ഇതരസംസ്ഥാന മോഷണസംഘത്തിലെ പിടികിട്ടാപ്പുള്ളികളായ രണ്ടുപേര്‍ വടകര പൊലീസിന്‍െറ പിടിയിലായി. കോയമ്പത്തൂര്‍ മേട്ടുപ്പാളയം അലന്‍കൊമ്പിലെ രാജന്‍ (52), തഞ്ചാവൂര്‍ മധുക്കര്‍ രത്നം ഡോര്‍ നമ്പര്‍ 168ലെ ഗോപി (39) എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രി വടകരയിലെ അശോക് തിയറ്ററിന് സമീപത്തുനിന്ന് മാരകായുധങ്ങള്‍ സഹിതം അറസ്റ്റ് ചെയ്തത്. വിശദമായി ചോദ്യംചെയ്തപ്പോഴാണ് ഇരുവരും നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും മാസങ്ങള്‍ക്കുമുമ്പാണ് ജയില്‍മോചിതരായത്. നിലവില്‍ രാജന്‍ തൃശൂര്‍ വെസ്റ്റ് പൊലീസിലെയും വിയ്യൂര്‍ പൊലീസിലെയും കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ്. ഇയാള്‍ക്കെതിരെ വിയ്യൂരില്‍ നാലും വെസ്റ്റില്‍ ഒരു കേസുമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഗോപി രണ്ട് കേസുകളില്‍ പ്രതിയാണ്. വടകര മേഖലയില്‍ കളവുകള്‍ വ്യാപകമായതോടെ പൊലീസ് ജാഗ്രത പാലിച്ചതോടെയാണിവര്‍ പിടിയിലായത്. ഇവരോടൊപ്പം വേറെയും ആളുകളുണ്ടെന്ന് സംശയിക്കുന്നു. ഇവരെ കണ്ടത്തൊനുള്ള ശ്രമം നടക്കുകയാണ്. കേരളത്തിലെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന 15അംഗ ഇതരസംസ്ഥാന സംഘത്തിലെ കണ്ണികളാണിവര്‍. ഇതില്‍പെട്ട ഒരാള്‍ ജനുവരിയില്‍ പയ്യോളിയില്‍ പൊലീസിന്‍െറ പിടിയിലായിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പാലക്കാട്ടുനിന്ന് രണ്ടുപേരെ പിടികൂടി. നിലവില്‍ പത്തുപേര്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലുണ്ടെന്നാണ് പൊലീസിന്‍െറ നിഗമനം. ആളുകളെ ആക്രമിച്ച് മോഷ്ടിക്കുന്ന ശൈലിയുടെ ഉടമകളാണിവരെന്ന് പറയുന്നു. വലിയ മോഷണങ്ങള്‍ നടത്തിയാല്‍ ബംഗളൂരുവിലേക്ക് കടക്കുകയാണത്രെ പതിവ്. സംഘത്തില്‍പെട്ടവര്‍ക്ക് ബംഗളൂരുവില്‍ ഫ്ളാറ്റുണ്ടെന്നാണ് വിവരം. ഇതിന്‍െറ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയാണ്. പിടിയിലായവരെ വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. എസ്.ഐ മോഹന്‍ദാസും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.