കുരങ്ങുപനി: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

പുല്‍പള്ളി: കുരങ്ങുപനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കി. കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുല്‍പള്ളി മാടപ്പള്ളിക്കുന്നില്‍ വെള്ളിയാഴ്ച ബോധവത്കരണവും മെഡിക്കല്‍ ക്യാമ്പും നടത്തി. പനിബാധിതരെ കണ്ടത്തൊന്‍ സര്‍വേയും നടത്തി. പ്രദേശവാസികള്‍ക്ക് പ്രതിരോധ കുത്തിവെപ്പും നല്‍കിയിട്ടുണ്ട്. വനാതിര്‍ത്തി പ്രദേശമാണ് മാടപ്പള്ളിക്കുന്ന്. കുരങ്ങുപനി പടര്‍ത്തുന്ന ചെള്ളിനെ കണ്ടത്തൊന്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിന്‍െറ നേതൃത്വത്തില്‍ പരിശോധന നടത്തി. പരിശോധനയില്‍ കണ്ടത്തെിയ ചെള്ളുകള്‍ രോഗത്തിന് കാരണമാകുന്നവയാണോ എന്ന് തിരിച്ചറിയാന്‍ പൂക്കോട് വെറ്ററിനറി കോളജിലേക്ക് കൊണ്ടുപോയി. രോഗഹാരിയായ ചെള്ള് നാട്ടില്‍ എത്തിയിട്ടുണ്ടോ എന്നറിയാനാണ് പരിശോധനയെന്ന് സംഘത്തെ നയിച്ച ഐ.സി. ശശി പറഞ്ഞു. പാടിച്ചിറ പി.എച്ച്.സിയിലെ ഡോ. ആന്‍േറാ എബി ഇല്ലിക്കലിന്‍െറ നേതൃത്വത്തിലായിരുന്നു മെഡിക്കല്‍ ക്യാമ്പ്. 100ഓളം പേര്‍ പങ്കെടുത്തു. അവര്‍ക്ക് പ്രതിരോധ കുത്തിവെപ്പും നല്‍കി. പനി ബാധിച്ച മൂന്നുപേരുടെ രക്തസാമ്പിളുകള്‍ പരിശോധനക്ക് ശേഖരിച്ചു. 83 പേര്‍ക്കാണ് കുരങ്ങുപനിക്കെതിരെയുള്ള സീറോ ഡോസ് വാക്സിന്‍ നല്‍കിയത്. ജനങ്ങളുടെ ഭീതിയകറ്റാന്‍ ആവശ്യമായ നടപടികള്‍ അധികൃതര്‍ കൈക്കൊള്ളണമെന്നും ജില്ലയില്‍ വൈറോളജി ലാബ് ആരംഭിക്കണമെന്നും പനമരം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ദിലീപ്കുമാര്‍ ആവശ്യപ്പെട്ടു. മുന്‍വര്‍ഷം 11 പേര്‍ കുരങ്ങുപനിയാല്‍ മരണപ്പെട്ടിരുന്നു. 200ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജ കൃഷ്ണന്‍, വൈസ് പ്രസിഡന്‍റ് ശിവരാമന്‍ പാറക്കുഴി എന്നിവരും മേഖലയില്‍ സന്ദര്‍ശനം നടത്തി. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വിവിധ വകുപ്പുകളുടെ അടിയന്തരയോഗം ചേര്‍ന്നു. വനംവകുപ്പ്-ആരോഗ്യം-മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. അത്യാവശ്യ മരുന്നുകള്‍ വാങ്ങുന്നതിനും കുരങ്ങുപനി ബോധവത്കരണം നടത്തുന്നതിനും ഫെബ്രുവരി 11ന് ട്രൈബല്‍ പ്രമോട്ടര്‍മാരുടെയും ഊരുമൂപ്പന്മാരുടെയും ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേരാന്‍ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.