കല്‍പറ്റ: ജില്ല കേരളോത്സവത്തില്‍ പനമരം ബ്ളോക്ക് പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്മാരായി. കല്‍പറ്റ മുനിസിപ്പാലിറ്റിയിലെ അര്‍ജുന്‍ കെ. കലാപ്രതിഭയും മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ശ്രുതിമോള്‍ കലാതിലക പുരസ്കാരവും നേടി. വിജയികളെ ജില്ല പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ അനുമോദിച്ചു. പ്രസിഡന്‍റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ല തല മത്സരം മികച്ച രീതിയില്‍ സംഘടിപ്പിച്ച പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് അധികൃതരെ യോഗം അനുമോദിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കെ. മിനി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ അനില തോമസ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എ. ദേവകി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. അനില്‍കുമാര്‍, അംഗങ്ങളായ എ. പ്രഭാകരന്‍ മാസ്റ്റര്‍, എ.എന്‍. പ്രഭാകരന്‍, അഡ്വ. ഒ.ആര്‍. രഘു, എന്‍.പി. കുഞ്ഞുമോള്‍, സി. ഓമന ടീച്ചര്‍, ബിന്ദു മനോജ്, സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ സി.കെ. സഹദേവന്‍, മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രീത രാമന്‍, പനമരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ദിലീപ് കുമാര്‍, പുല്‍പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു പ്രകാശ്, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശിവരാമന്‍ പാറക്കുഴി ജില്ല പഞ്ചായത്ത് സെക്രട്ടറി വി.സി. രാജപ്പന്‍, ജില്ല യൂത്ത് കോഓഡിനേറ്റര്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.