മാനന്തവാടി: ഡിജിറ്റല്‍ വയനാട് യജ്ഞത്തിനു പൊതുജന പങ്കാളിത്തം അനിവാര്യമാണെന്ന് ജില്ല കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി പറഞ്ഞു. ലീഡ് ബാങ്ക്, വികാസ് പീഡിയ കേരള, അക്ഷയ പ്രോജക്ട്, മാനന്തവാടി മര്‍ച്ചന്‍റ്സ് എന്നിവ ചേര്‍ന്ന് മാനന്തവാടി വ്യാപാരഭവനില്‍ വ്യാപാരികള്‍ക്കായി നടത്തിയ ഡിജിറ്റല്‍ വയനാട് ജില്ല തല ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനന്തവാടി മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ലീഡ് ബാങ്ക് മാനേജര്‍ എം.ഡി. ശ്യാമള മുഖ്യപ്രഭാഷണം നടത്തി. വികാസ് പീഡിയ സ്റ്റേറ്റ് കോഓഡിനേറ്റര്‍ സി.വി. ഷിബു, ഫിനാന്‍സ് ലിറ്ററസി കൗണ്‍സിലര്‍ ജിലി ജോര്‍ജ് എന്നിവര്‍ ഡിജിറ്റല്‍ ധനകാര്യ വ്യവസ്ഥയെ കുറിച്ച് ക്ളാസെടുത്തു. ഓണ്‍ലൈന്‍ വ്യാപാരത്തെ കുറിച്ച് ‘നൈബര്‍ജോയ്’ മാനേജിങ് ഡയറക്ടര്‍ രാജേഷും, എസ്.ബി.ഐ ബഡ്ഡിയെ കുറിച്ച് എസ്.ബി.ഐ അസി. മാനേജര്‍ ടി.കെ. അനൂപും, ഗ്രാമീണ്‍ ബാങ്ക് ആപ്ളിക്കേഷനെ കുറിച്ച് കേരള ഗ്രാമീണ്‍ ബാങ്ക് അസി. മാനേജര്‍ പി.ഇ. അനൂപ് നാരായണനും പോയന്‍റ് ഓഫ് സെയില്‍ സംവിധാനങ്ങളെ കുറിച്ച് ‘മാക്സിമസ്’ കമ്പനി പ്രതിനിധി സുബ്രഹ്മണ്യനും ഇന്‍ഷുറന്‍സ് പ്രീമിയം ഓണ്‍ലൈന്‍ പേമെന്‍റുകളെ കുറിച്ച് ‘സ്റ്റാര്‍ ഹെല്‍ത്ത്’ സെയില്‍സ് മാനേജര്‍ ജോസ് സെബാസ്റ്റ്യനും ക്ളാസെടുത്തു. വിവിധ ബാങ്കുകളുടെ ഹെല്‍പ്പ് ഡെസ്കും പ്രവര്‍ത്തിച്ചു. എസ്.ബി.ഐ മാനന്തവാടി ശാഖാ അസി. മാനേജര്‍ അനൂപ് ശശി, അക്ഷയ സംരംഭകന്‍ ടി. ഉബൈദ്, മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളായ പി.വി. മഹേഷ്, എന്‍.വി. സുരേന്ദ്രന്‍, എന്‍.വി. അനില്‍കുമാര്‍, ഇ.എ. നാസിര്‍, വികാസ് പീഡിയ ടെക്നിക്കല്‍ മേധാവി ജുബിന്‍ അഗസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.