സുല്‍ത്താന്‍ ബത്തേരി: തേലമ്പറ്റ മുളഞ്ചിറ പണിയകോളനി ആദിവാസി സമൂഹത്തോടുള്ള അവഗണനയുടെ പര്യായമായി മാറിയതായി പരാതി. ഇവിടെ പുതിയ വീടുകള്‍ നിര്‍മിക്കുന്നതിന് തറകെട്ടിയിട്ട് വര്‍ഷങ്ങളായി. പഴയ വീടുകള്‍ പൊളിച്ചതിനാല്‍ പുതിയ വീട് നിര്‍മിക്കുന്നതിന് കെട്ടിയ തറയില്‍ ഷെഡ് വെച്ച് താമസിക്കുന്നവര്‍ നിരവധിയാണ്. 16 വീടുകളുടെ നിര്‍മാണമാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് തറമാത്രം കെട്ടിയശേഷം കരാറുകാരന്‍ ഉപേക്ഷിച്ചുപോയത്. പിന്നീട് ഇയാള്‍ക്കെതിരെ കോളനിക്കാര്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ചില വീടുകളുടെ ഭിത്തിവരെ നിര്‍മിച്ചശേഷമാണ് പ്രവൃത്തി ഉപേക്ഷിച്ചത്. പരിമിതമായ സ്ഥലത്താണ് കോളനിയിലെ 80ഓളം കുടുംബങ്ങള്‍ താമസിക്കുന്നത്. കുടിവെള്ളത്തിന് പൈപ്പ് സ്ഥാപിച്ചെങ്കിലും വെള്ളമില്ല. കോളനിയിലെ പൊതുകിണറാണ് ഇവരുടെ ആശ്രയം. വേനലായാല്‍ കിണറ്റിലെ വെള്ളം വറ്റും. പിന്നെ ദൂരെ സ്ഥലങ്ങളില്‍നിന്ന് വേണം വെള്ളമത്തെിക്കാന്‍. ചില കിണറുകള്‍ ഉപയോഗശൂന്യവുമാണ്. ആദിവാസി കുട്ടികള്‍ക്കുവേണ്ടി ഇവിടെ അംഗന്‍വാടി പ്രവര്‍ത്തിക്കുന്നുണ്ട്. അംഗന്‍വാടിക്ക് സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ അധ്യാപികയുടെ വീട്ടിലാണ് കുട്ടികള്‍ക്ക് പഠിക്കുന്നതിനും കളിക്കുന്നതിനുമാവശ്യമായ സൗകര്യം ചെയ്തത്. അംഗന്‍വാടി നിര്‍മിക്കുന്നതിന് കോളനിക്കാര്‍ സ്ഥലം വിട്ടുനല്‍കി. ഇനി സ്ഥലമേറ്റെടുത്ത് കെട്ടിടം നിര്‍മിക്കേണ്ടതുണ്ട്. വര്‍ഷങ്ങളായി ഈ അംഗന്‍വാടി ഷീറ്റുകൊണ്ട് മറച്ച ഷെഡിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പിന്നീടാണ് അധ്യാപികയുടെ വീട്ടിലേക്ക് മാറ്റിയത്. കോളനിയിലെ മിക്ക വീടുകള്‍ക്കും ശൗചാലയങ്ങളില്ല. കവുങ്ങിന്‍െറ ഓലകൊണ്ട് മറച്ച കുഴിക്കക്കൂസുകളാണ് ഉപയോഗിക്കുന്നത്. ആദിവാസി ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും അവയൊന്നും മുളഞ്ചിറ കോളനിയിലത്തെുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.