മണിവയല്‍ തടയണപ്പാലം; യാത്രക്കാരുടെ ജീവന് പുല്ലുവില

മീനങ്ങാടി: പാലക്കമൂല-സൊസൈറ്റിക്കവല റോഡിലെ മണിവയല്‍ തടയണപ്പാലം അപകടാവസ്ഥയില്‍. ബലക്ഷയമുള്ള പാലത്തിലൂടെയാണ് ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. പാലക്കമൂലക്കും സൊസൈറ്റിക്കവലക്കും ഏകദേശം മധ്യഭാഗത്തുള്ള സ്ഥലമാണ് മണിവയല്‍. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കവുമാണ് ഈ സ്ഥലത്തിന്‍െറ പ്രത്യേകത. ഇതിനിടയിലാണ് പാലത്തിന്‍െറ അപകടസ്ഥിതിയും. വലിയ വാഹനമാണെങ്കില്‍ കഷ്ടിച്ച് കടന്നുപോകാവുന്ന വീതിയേ പാലത്തിനുള്ളൂ. 25 മീറ്ററോളമാണ് വീതി. വാഹനമോടുമ്പോള്‍ പാലത്തിനടിയില്‍നിന്ന് പ്രത്യേക ശബ്ദം ഉയരുന്നായി നാട്ടുകാര്‍ പറയുന്നു. 40 വര്‍ഷം മുമ്പ് കാളവണ്ടി കടന്നുപോകാനായി താല്‍ക്കാലികമായി ഉണ്ടാക്കിയ സംവിധാനമാണ് ഇപ്പോള്‍ പാലമായി ഉപയോഗിക്കുന്നത്. അന്ന് നെല്‍വയലില്‍ വെള്ളമത്തെിക്കാനാണ് തടയണ നിര്‍മിച്ചത്. മുകളില്‍ പാലത്തിന്‍െറ രൂപത്തിലുമാക്കി. വേനല്‍ക്കാലത്ത് തടയണയുടെ ഷട്ടറുകള്‍ താഴ്ത്തും. രണ്ടാള്‍പൊക്കത്തില്‍ കിലോമീറ്റര്‍ ദൂരത്തിലാണ് അപ്പോള്‍ വെള്ളം നില്‍ക്കുക. അത്രയും ഭാരം തടയണ താങ്ങേണ്ടിവരുന്നു. വന്‍ അപകടസാധ്യതയാണ് ഈ അവസ്ഥയില്‍ ഉണ്ടാകുന്നത്. മീനങ്ങാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ക്ക് വലിയ ഇറക്കമിറങ്ങിവേണം മണിവയലിലത്തൊന്‍. കുത്തനെയുള്ള ഇറക്കവും ചെറിയൊരു വളവും തിരിഞ്ഞുവേണം വാഹനങ്ങള്‍ക്ക് പാലത്തില്‍ പ്രവേശിക്കാന്‍. വലിയ അപകടസാധ്യത ഇവിടെയുണ്ട്. പലപ്പോഴും കൈവരിയില്‍ തട്ടി അപകടങ്ങള്‍ ഒഴിവാകുന്നു. മണിവയലിനും ഒരപ്പുവയലിനും ഇടയിലുള്ള കയറ്റവും വാഹനഡ്രൈവര്‍മാരെ ബുദ്ധിമുട്ടിക്കുന്നതാണ്. രാവിലെ വിദ്യാര്‍ഥികളെയും കയറ്റിയുള്ള ബസുകള്‍ 200 മീറ്ററോളമുള്ള കയറ്റം കയറാന്‍ പണിപ്പെടുന്നത് സാധാരണ കാഴ്ചയായിട്ടുണ്ട്. ഈ കയറ്റത്തിന്‍െറ ഇടയില്‍ വലിയൊരു വളവുമുണ്ട്. വളവ് തിരിഞ്ഞ് ബസ് മുകളിലത്തെുമ്പോഴാണ് യാത്രക്കാര്‍ക്ക് ശ്വാസം നേരെ വീഴുക. മണിവയലില്‍ പുതിയ പാലം പണിക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍, നിര്‍മാണം എന്നു തുടങ്ങുമെന്ന കാര്യത്തില്‍ ഒരു നിശ്ചയവുമില്ല. പാലക്കമൂല-സൊസൈറ്റിക്കവല റോഡില്‍ ആറു വര്‍ഷം മുമ്പാണ് അറ്റകുറ്റപ്പണി നടന്നത്. സൊസൈറ്റിക്കവല മുതല്‍ ചൂതുപാറ വരെയുള്ള ഒന്നര കിലോമീറ്റര്‍ ഇപ്പോള്‍ തകര്‍ന്നുകിടക്കുകയാണ്. രണ്ടു പതിറ്റാണ്ടുമുമ്പ് കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തിയിരുന്ന റോഡില്‍ ഇപ്പോള്‍ മൂന്ന് സ്വകാര്യ മിനി ബസുകളാണ് ഓടുന്നത്. റോഡിന്‍െറ പരിതാപ സ്ഥിതിയാണ് കെ.എസ്.ആര്‍.ടി.സിയുടെ വരവിന് തടസ്സമാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.