നെല്‍വയല്‍ സംരക്ഷണ ഭേദഗതി നിയമം: സര്‍ക്കുലര്‍ പുറപ്പെടുവിച്ചു

കല്‍പറ്റ: 2008 ആഗസ്റ്റ് 12നുമുമ്പ് നികത്തുകയോ നികത്തപ്പെടുകയോ ചെയ്യുകയും എന്നാല്‍ റവന്യൂ രേഖകളില്‍ നിലം, വെറ്റ്ലാന്‍ഡ്, നഞ്ച, നെല്‍വയല്‍ എന്നിങ്ങനെ രേഖപ്പെടുത്തുകയും ചെയ്ത ഭൂമിയില്‍ നിര്‍മാണാനുമതി നല്‍കും. 2016ലെ നെല്‍വയല്‍ സംരക്ഷണ (ഭേദഗതി) നിയമം പ്രാബല്യത്തില്‍ വന്നതിന്‍െറ അടിസ്ഥാനത്തില്‍ പുതിയ കെട്ടിടങ്ങള്‍ക്ക് നിര്‍മാണാനുമതി നല്‍കുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതുപ്രകാരമാണിത്. ഇത്തരം ഭൂമി ഡാറ്റാ ബാങ്കിലോ കരട് ഡാറ്റാ ബാങ്കിലോ ഉള്‍പ്പെടാന്‍ പാടുള്ളതല്ല. നിര്‍മാണാനുമതി നല്‍കുന്നതിനുമുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറി, വില്ളേജ് ഓഫിസര്‍, കൃഷി ഓഫിസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും 2008നുമുമ്പ് നികത്തപ്പെട്ടതാണെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. 2008നുമുമ്പ് നിയമാനുസൃത നമ്പര്‍ ഉള്ള ഇത്തരം സ്വഭാവത്തോടുകൂടിയ സ്ഥലങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ക്കോ അനുബന്ധ കൂട്ടിച്ചേര്‍ക്കലുകള്‍ക്കോ നവീകരണം നടത്തുന്നതിനോ സാധ്യമാകും. ഇതുസംബന്ധിച്ച അപേക്ഷ രണ്ടു മാസത്തിനകം തീര്‍പ്പാക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.