കല്‍പറ്റ: മത്സ്യകൃഷിയില്‍ വിജയഗാഥ രചിച്ച് ഗഫാര്‍. മുട്ടില്‍ മേലെവെള്ളയില്‍ ഗഫാര്‍ പാറക്കലിനടുത്ത് കാരാപ്പുഴ കനാലിനോടു ചേര്‍ന്ന ഒരേക്കര്‍ പ്രദേശത്തെ കുളത്തിലാണ് വിവിധയിനം മത്സ്യങ്ങളെ വളര്‍ത്തി നേട്ടം കൊയ്യുന്നത്.കട്ല, രോഹു, ചെമ്പല്ലി, വാള, ഗ്രാസ്കാര്‍പ്, നട്ടര്‍, ഗിഫ്റ്റ് തുടങ്ങിയ മീനുകള്‍ ഗഫാറിന്‍െറ നാലു കുളങ്ങളിലായി വളരുന്നു. സ്ഥലം പാട്ടത്തിനെടുത്ത് മീന്‍ കൃഷിക്കുവേണ്ട സൗകര്യങ്ങളൊരുക്കിയാണ് ഗഫാര്‍ ഈ മേഖലയില്‍ മികവുതെളിയിച്ച് മുന്നേറുന്നത്. വര്‍ഷം അഞ്ചു ടണ്ണോളം മത്സ്യം ഉല്‍പാദിപ്പിച്ച് വിപണനം നടത്താന്‍ കഴിയുന്നുണ്ടെന്ന് ഗഫാര്‍ പറയുന്നു. ഗോതമ്പ്, ചോളം, മുത്താറി തുടങ്ങിയവയാണ് മീനുകള്‍ക്ക് തീറ്റയായി നല്‍കുന്നത്. ഏഴു മാസം കഴിയുമ്പോള്‍ വിളവെടുപ്പ് തുടങ്ങുന്നു. മുട്ടില്‍ പഞ്ചായത്തിലെ മികച്ച മത്സ്യകര്‍ഷകനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. ഫിഷറീസ് അധികൃതരുടെ സഹായസഹകരണങ്ങളാണ് ഈ മേഖലയില്‍ മുന്നേറാന്‍ കരുത്തുപകരുന്നതെന്ന് ഗഫാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.