വൈത്തിരി: പ്രസവ വാര്‍ഡും ഗൈനക്കോളജിസ്റ്റും ഉണ്ടായിട്ടും വൈത്തിരി ഗവ. ആശുപത്രിയില്‍ പ്രസവ സൗകര്യമില്ല. നീണ്ടകാലത്തെ സമരത്തിനും ഒച്ചപ്പാടുകള്‍ക്കും ശേഷമാണ് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ചാര്‍ജെടുത്തത്. ഡോക്ടര്‍മാര്‍ക്ക് ആശുപത്രിയോട് ചേര്‍ന്നുതന്നെ ക്വര്‍ട്ടേഴ്സ് ഉണ്ടെങ്കിലും ഇവര്‍ ഇവിടെ താമസിക്കാന്‍ ആരും സന്നദ്ധമാകുന്നില്ല. കോഴിക്കോട്ടുകാരിയായ ഡോക്ടര്‍ ദിവസവും വന്നുപോകുകയാണ് പതിവ്. ഗര്‍ഭിണികളെ ഒ.പിയില്‍ നോക്കുന്നതല്ലാതെ ഇവരെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കാന്‍ തയാറാകുന്നില്ല. ഇതിനാല്‍ ആദിവാസികളും തോട്ടം തൊഴിലാളികളുമായ ഗര്‍ഭിണികള്‍ പ്രസവത്തിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. പാവപ്പെട്ടവര്‍ക്ക് താങ്ങാവുന്നതിനപ്പുറമാണ് സ്വകാര്യ ആശുപത്രികളിലെ ചെലവുകള്‍. ലക്ഷക്കണക്കിന് രൂപ മുടക്കി എല്ലാ സൗകര്യങ്ങളോടും കൂടിയ പ്രസവവാര്‍ഡ് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് പുതുക്കിപ്പണിതത്. ആശുപത്രിയിലത്തെുന്ന ഡോക്ടര്‍മാര്‍ ഇവിടെനിന്ന് സ്ഥലം മാറ്റത്തിന് എഴുതിക്കൊടുക്കല്‍ പതിവാണ്. ഗര്‍ഭിണികളോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്ത ഡോക്ടര്‍മാരെ മാറ്റി നിയമിക്കണമെന്ന് പല കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നു. വിവാഹം കഴിഞ്ഞ് ഒമ്പതു വര്‍ഷത്തിനുശേഷം ഗര്‍ഭിണിയായ പൂക്കോട് സ്വദേശിനിയായ ആദിവാസി യുവതിയെ ആശുപത്രിയില്‍ പ്രസവത്തിനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ കഴിഞ്ഞദിവസം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. ആശുപത്രിയിലെ ബില്ലടക്കാന്‍ നാട്ടുകാര്‍ സഹായിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.