ഗൂഡല്ലൂര്‍: ഊട്ടി ബ്ളൂമൗണ്ടേന്‍ ഭാഗത്ത് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച കെട്ടിടം പരമ്പരാഗത പട്ടികയില്‍പ്പെടുത്തി മ്യൂസിയമായി ഉപയോഗിക്കാന്‍ പൊലീസ് വകുപ്പ് തീരുമാനം. ബ്രിട്ടീഷ് ഭരണകാലത്ത് 1850ലാണ് ഊട്ടിയില്‍ കെട്ടിടം പണിതത്. 1860ലാണ് പൊലീസ് സ്റ്റേഷനായി ഉപയോഗിക്കാന്‍ തുടങ്ങിയത്. സ്വാതന്ത്ര്യാനന്തരം ഈ കെട്ടിടം ഊട്ടി പൊലീസ് സ്റ്റേഷനായി പ്രവര്‍ത്തിച്ചു. ഊട്ടിയിലെ ആദ്യത്തെ പൊലീസ് സ്റ്റേഷനും ബി. വണ്‍ സ്റ്റേഷനാണ്. ഊട്ടി കലക്ടറേറ്റ്, ഗവ. ആര്‍ട്സ് കോളജ് എന്നിവയും ബ്രിട്ടീഷുകാര്‍ നിര്‍മിച്ച കെട്ടിടങ്ങളാണ്. ജില്ലയില്‍ 36 പൊലീസ് സ്റ്റേഷനുകളുണ്ട്. ഇവയില്‍ കാലപ്പഴക്കം ചെന്നവ പുനര്‍നിര്‍മിക്കുകയോ പുതിയ കെട്ടിടം പണിയുകയോ ചെയ്യാന്‍ തീരുമാനിച്ചതിന്‍െറ അടിസ്ഥാനത്തില്‍ ബി. വണ്‍ സ്റ്റേഷനു പുതിയകെട്ടിടം പണിതതോടെയാണ് പഴയകെട്ടിടം പാരമ്പര്യം പരിഗണിച്ച് മ്യൂസിയമാക്കാന്‍ തീരുമാനിച്ചതെന്ന് ജില്ല പൊലീസ് മേധാവി മുരളീരംഭ പറഞ്ഞു.പൊലീസിന്‍െറ പഴയ തോക്കുകള്‍, വേഷം, ജില്ലയിലെ പഴയകാല ഫോട്ടോകള്‍, വന്യജീവികളുടെ മറ്റും ഫോട്ടോകള്‍, ആദിവാസികളുടെ പരമ്പരാഗത ജീവിതരീതിയെക്കുറിച്ചുള്ള ഫോട്ടോകള്‍, നീലഗിരിയുടെ പ്രകൃതിഭംഗി ഒപ്പിയെടുത്ത ഫോട്ടോകളെല്ലാം മ്യൂസിയത്തില്‍ സൂക്ഷിക്കുമെന്ന് എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.